web analytics

കനേഡിയൻ പൗരത്വം; പുതിയ ബിൽ സി–3 അവതരിപ്പിച്ചെന്ന് ഇമിഗ്രേഷൻ മന്ത്രി

കനേഡിയൻ പൗരത്വം; പുതിയ ബിൽ സി–3 അവതരിപ്പിച്ചെന്ന് ഇമിഗ്രേഷൻ മന്ത്രി

ഓട്ടവ∙ വംശാവലിയെ അടിസ്ഥാനമാക്കിയുള്ള കാനഡയുടെ പൗരത്വ നിയമത്തിൽ മാറ്റങ്ങളുമായി ഫെഡറൽ സർക്കാർ മുന്നോട്ടുവരുന്നു.

ദീർഘകാലമായി നിലനിന്നുവരുന്ന പൗരത്വപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് പുതിയ ബിൽ സി–3 അവതരിപ്പിച്ചതെന്ന് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് അറിയിച്ചു.

വിദേശത്ത് ജനിച്ചവരോ ദത്തെടുക്കപ്പെട്ടവരോ ആയ കുട്ടികളുള്ള കുടുംബങ്ങൾക്കും, മുൻനിയമങ്ങളാൽ പൗരത്വം ലഭിക്കാതെ പോയവർക്കും പുതിയ ബില്ലിലൂടെ പൗരത്വം ലഭിക്കും.

2009-ൽ കൊണ്ടുവന്ന നിയമപ്രകാരം, വിദേശത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികൾക്ക് പൗരത്വം ലഭിക്കണമെങ്കിൽ, മാതാപിതാക്കളിൽ ഒരാൾ കാനഡയിൽ ജനിച്ചവനായിരിക്കണം.

അതായത്, കാനഡയിൽ ജനിച്ചിട്ടില്ലാത്ത കനേഡിയൻ പൗരന്മാർക്ക് വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് സ്വമേധയാ പൗരത്വം നൽകാൻ കഴിയില്ലായിരുന്നു.

ഈ വ്യവസ്ഥ 2023 ഡിസംബറിൽ ഒന്റാറിയോ സുപ്പീരിയർ കോടതി ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചു.

തുടർന്ന് ഫെഡറൽ സർക്കാർ ഈ തീരുമാനം അംഗീകരിക്കുകയും അപ്പീൽ നൽകാതിരിക്കാൻ തീരുമാനിക്കുകയും ചെയ്തു.

പുതിയ ബിൽ സി-3 പ്രകാരം, കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുൻപ് ഒരു കനേഡിയൻ രക്ഷിതാവ് കുറഞ്ഞത് 1,095 ദിവസം (ഏകദേശം മൂന്ന് വർഷം) കാനഡയിൽ താമസിച്ചിട്ടുണ്ടെങ്കിൽ, വിദേശത്ത് ജനിക്കുന്ന കുട്ടിക്കും പൗരത്വം ലഭിക്കും.

യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ പൗരത്വ മാതൃകയോട് സാമ്യമുള്ളതാണ് പുതിയ വ്യവസ്ഥ.

English Summary

Canada is reforming its citizenship laws based on lineage through the new Bill C-3. The bill aims to resolve long-standing issues faced by families with children born or adopted abroad, as well as individuals excluded under previous rules.

The 2009 law allowed citizenship for children born or adopted outside Canada only if at least one parent was born in Canada. In December 2023, the Ontario Superior Court ruled this provision unconstitutional. The federal government accepted the decision and chose not to appeal.

Under Bill C-3, children born abroad will qualify for Canadian citizenship if their Canadian parent has lived in Canada for at least 1,095 days before the child’s birth or adoption. The new model aligns with citizenship practices in countries like the US, UK, and Australia.

canada-citizenship-reform-bill-c3-lineage-law-change

Canada, Citizenship, Immigration, Bill C-3, Lineage Law, Canadian Government, Diaspora, Legal Reform

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

വിനീത് അമ്മയ്ക്ക് ഫോൺ വാങ്ങി കൊടുത്തു, പണി കിട്ടിയത് എനിക്ക്! എം. മോഹനന്റെ കുറിപ്പ് വൈറലാകുന്നു

സിനിമയിലെ വെള്ളിവെളിച്ചത്തിനിടയിലും സാധാരണക്കാരന്റെ ജീവിതത്തെയും റേഷൻ കടയിലെ ആ നാല് കിലോ...

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ പ്ലാൻ!

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ...

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും!

ഐപിഎൽ പൂരം നാളെ മുതൽ! ഇത്തവണ കളി മാറും, കളം നിറയും! ബെംഗളൂരു:...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

വി.ഡി. സതീശന്റെ വീഡിയോ ഫെയ്‌സ്ബുക്ക് തിരിച്ചുനൽകി; നീക്കം ചെയ്തത് അബദ്ധത്തിലെന്ന് വിശദീകരണം

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിവാദമായ അഭിമുഖ വീഡിയോ ഫെയ്‌സ്ബുക്കിൽ...

മുഖ്യമന്ത്രിക്കെതിരെ നേർക്കുനേർ ഓർത്തഡോക്‌സ് സഭ! ‘ഭരണമാറ്റം നല്ലതാണ്’; സർക്കാരിനെതിരെ രൂക്ഷവിമർശനം

കോട്ടയം: സഭാ തർക്കത്തിൽ പിണറായി സർക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി ഓർത്തഡോക്‌സ് സഭ. സുപ്രീം...

Related Articles

Popular Categories

spot_imgspot_img