മലപ്പുറം: വ്യക്കരോഗത്തിനുള്ള മരുന്നിന് പകരം ക്യാൻസറിനുള്ള മരുന്ന് നൽകി വീട്ടമ്മ മരിച്ചതായി പരാതി. ആലത്തിയൂർ സ്വദേശി പെരുമ്പള്ളിപറമ്പിൽ അയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രി ഫാർമസിക്കെതിരെ ആരോപണമുന്നയിച്ച് ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ ബന്ധുക്കൾ പരാതി നൽകി.തിരുരിലെ സ്വകാര്യ ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് മരുന്ന് മാറി നൽകിയത്.
വൃക്ക രോഗത്തിന് ചികിത്സ തേടിയാണ് ആയിശുമ്മ കഴിഞ്ഞ മാസം 18ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്നുകളിൽ ഒരെണ്ണം ഫാർമസിയിൽ നിന്നും മാറി നൽകുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരുന്ന് കഴിച്ചത് മുതൽ ആയിശുമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങി. ശാരീരിക പ്രശ്നങ്ങൾ രൂക്ഷമയതോടെ മറ്റു ആശുപത്രികളിൽ ചികിത്സ തേടി. പിന്നീടാണ് പേശികൾക്ക് അയവു നൽകാനുള്ള മിർട്ടാസ് 7.5 എന്ന ഗുളികക്ക് പകരം ക്യാൻസർ രോഗികൾക്ക് നൽകുന്ന മരുന്നാണ് നൽകിയതെന്നു അറിഞ്ഞതെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗുരുതരാവസ്ഥയിലായ ആയിശുമ്മ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.സംഭവത്തിൽ ആസ്വഭാവിക മരണത്തിനു തിരൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്; കേരളത്തിലും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട്









