web analytics

കരാറുകാരനെന്ന പേരിൽ വിളിച്ചു വരുത്തും, അന്യ സംസ്ഥാന തൊഴിലാളികളുടെ പണവും ഫോണും കവരുന്ന വിരുതൻ പിടിയിൽ

മലപ്പുറം: അന്യ സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണും പണവും കവരുന്നത് പതിവാക്കിയ യുവാവ് പിടിയിൽ. പാണ്ടിക്കാട് സ്വദേശി സുനീർ ബാബുവിനെയാണ് (41) നിലമ്പൂർ പൊലീസ് പിടികൂടിയത്. നിലമ്പൂർ ജില്ല ആശുപത്രിക്കു മുന്നിലെ കെട്ടിടത്തിൽ വാടകക്ക് താമസിക്കുന്ന രണ്ട് ബംഗാൾ സ്വദേശികളുടെ പണവും മൊബൈൽ ഫോണും ഇയാൾ തട്ടിയെടുത്തെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സുനീറിനെ പിടികൂടിയത്. ബംഗാൾ സ്വദേശികളായ തൊഴിലാളികളുടെ വിലപിടിപ്പുള്ള രണ്ട് മൊബൈലുകളും 27,000 രൂപയും ഇയാൾ മോഷ്ടിക്കുകയായിരുന്നു.

കരാറുകാരനെന്ന പേരിൽ തൊഴിലാളികളെ സമീപിക്കും, കെട്ടിടത്തിൻറെ ഉടമയാണെന്നും കള്ളം പറഞ്ഞ് പലവിധ പണികൾ ചെയ്യിക്കും. ജോലി ആരംഭിക്കുന്നതിനു മുമ്പ് തൊഴിലാളികൾ മാറ്റിവെക്കുന്ന ഫോണുകളും പണവും കൈക്കലാക്കും. ഇതായിരുന്നു സുനീറിൻറെ സ്ഥിരം മോഷണ രീതി.

ഈ രീതിയിൽ പരാതിക്കാരുടെ പണവും ഫോണുകളും ഇയാൾ മോഷ്ടിക്കുന്ന സി.സി.ടി.വി ദൃശ‍്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്യ സംസ്ഥാനം തൊഴിലാളികളുടേത് മാത്രമല്ല സ്വദേശികളുടേയും ഫോണുകൾ ഇത്തരത്തിൽ കവർച്ച നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ പുതുഭാഷയുമായി പറവകൾ

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ...

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം അമ്പലപ്പുഴ: കാപ്പ...

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണക്കവർച്ച കേസ്: അവസാന പ്രതി കെ.പി. ശങ്കരദാസിന് ജാമ്യം തിരുവനന്തപുരം: ശബരിമല...

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ ശക്തമാക്കി

യമുന ബോട്ട് ദുരന്തം: മരണസംഖ്യ 14 ആയി; തിരച്ചിൽ തുടരുന്നു, സുരക്ഷ...

Related Articles

Popular Categories

spot_imgspot_img