ഹരിപ്പാട്: കേബിള്‍ കണക്ഷന്‍ റീചാര്‍ജ് ചെയ്തു കൊടുക്കാത്തതിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച നാലാം ക്ലാസ്സുകാരൻ മരിച്ചു. ഹരിപ്പാട് മുട്ടം എവിളയില്‍ ബാബു കല ദമ്പതികളുടെ മകന്‍ കാര്‍ത്തികാണ് മരിച്ചത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്.(Cable connection not recharged; 4th grader hanged himself in Alappuzha)
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കേബിള്‍ കണക്ഷന്‍ റീചാര്‍ജ് ചെയ്യണമെന്ന് കുട്ടി അമ്മയോട് ആവശ്യപ്പെട്ടു. വൈകുന്നേരം റീചാര്‍ജ് ചെയ്യാമെന്ന് അമ്മ പറഞ്ഞെങ്കിലും കുട്ടി ഉടനെ വേണമെന്ന് ആവശ്യപ്പെട്ട് വാശിപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി വാതിലടച്ച കാര്‍ത്തിക് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
ഏറെ നേരമായിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ തന്ന ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. മുട്ടം എഥീന സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് കാര്‍ത്തിക്.