യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ കരാര്‍ തിരിച്ചുപിടിക്കാന്‍ മന്ത്രിസഭ

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്.

2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാറാണിത്. ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത് റദ്ദാക്കിയത്.

എന്നാല്‍ വില കുറഞ്ഞ ഈ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കി പുതിയ കരാറിന് ശ്രമിച്ചപ്പോഴാണ് മഴ കുറഞ്ഞ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ മറ്റ് കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ പഴയ കരാറിനെക്കാള്‍ വലിയ തുകയാണ് അവര്‍ മുന്നോട്ട് വച്ചത്. അതോടെ വൈദ്യുതി ബോര്‍ഡിന് പുനര്‍വിചിന്തനം ഉണ്ടായി റദ്ദാക്കിയ കരാര്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി തേടുകയായിരുന്നു

കരാറുകള്‍ നേരത്തെ ചട്ടലംഘനത്തിന്റെ പേരിലാണ് റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. സര്‍ക്കാരിന്റെ ഉന്നതതല സമിതിയും കരാറുകള്‍ റദ്ദാക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം 465 മെഗാവാട്ടിന്റെ 4 വൈദ്യുതി വാങ്ങല്‍ കരാറുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദേശം റഗുലേറ്ററി കമ്മിഷനാണ് റദ്ദാക്കിയത്. ഇക്കാര്യം സര്‍ക്കാരിന്റെ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു.

Also Read:ശക്തമായ മഴ: ബീച്ചുകളില്‍ സന്ദര്‍ശകവിലക്കുമായി കളക്ടര്‍

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി രൂപ

തിരുവനന്തപുരം: പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങുന്നതിനായി 100 കോടി രൂപ...

Related Articles

Popular Categories

spot_imgspot_img