News4media TOP NEWS
ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ വ്യാജബോംബ് ഭീഷണിക്കാരെ, ജാഗ്രത; വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഒരുകോടി രൂപ വരെ പിഴ: യാത്രാ വിലക്കും നേരിടേണ്ടി വരും കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു; യാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലം ഓസ്കറിൽ ഇന്ത്യയ്ക്ക് നിരാശ; ചുരുക്കപ്പട്ടികയിൽ നിന്ന് ഇന്ത്യയുടെ ‘ലാപതാ ലേഡീസ്’ പുറത്ത്, പ്രതീക്ഷ നൽകി ‘സന്തോഷ്’

പാലത്തിലൂടെ നടന്നു പോയപ്പോൾ വലിയൊരു കുട ത​ല​യി​ൽ കൊ​ളു​ത്തി; റോഡിലേക്ക് തെറിച്ചു വീണ മാ​ധ​വ​ൻ ന​മ്പീ​ശ​ൻ പിന്നെ കാണുന്നത് ചീറിപാഞ്ഞു വരുന്ന കാറാണ്….തലനാരിഴക്ക് ഒഴിവായ അപകടം…

പാലത്തിലൂടെ നടന്നു പോയപ്പോൾ വലിയൊരു കുട ത​ല​യി​ൽ കൊ​ളു​ത്തി; റോഡിലേക്ക് തെറിച്ചു വീണ മാ​ധ​വ​ൻ ന​മ്പീ​ശ​ൻ പിന്നെ കാണുന്നത് ചീറിപാഞ്ഞു വരുന്ന കാറാണ്….തലനാരിഴക്ക് ഒഴിവായ അപകടം…
December 16, 2024

ക​ക്കോ​ടി: ക​ക്കോ​ടി പാ​ല​ത്തി​നു വ​ല​തു​വ​ശ​ത്തൂ​ടെ സാ​ധ​നം വാ​ങ്ങാ​ൻ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു 72കാ​ര​നാ​യ മാ​ധ​വ​ൻ ന​മ്പീ​ശ​ൻ. ക​ക്കോ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന​ടു​ത്തുള്ള വ​ള​വി​ലെ​ത്തിയപ്പോഴേക്കും ഓ​റ​ഞ്ചു​മാ​യി വേ​ഗ​ത്തി​ലെ​ത്തി​യ ഗു​ഡ്സ് ഓ​ട്ടോ​റി​ക്ഷ​യി​ലെ നി​വ​ർ​ത്തി​വെ​ച്ച അ​ല​ങ്കാ​ര​ക്കു​ട മാ​ധ​വ​ൻ ന​മ്പീ​ശ​ന്റെ ദേ​ഹ​ത്തേ​ക്ക് ച​രി​ഞ്ഞു​വീ​ണു.

താനെ നി​വ​ർ​ന്ന കു​ട ത​ല​യി​ൽ കൊ​ളു​ത്തി​യ​തോ​ടെ മാ​ധ​വ​ൻ ന​മ്പീ​ശ​ൻ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴുകയായിരുന്നു. ഓ​ട്ടോ​റി​ക്ഷ​ക്കു തൊ​ട്ടു​പി​ന്നാലെ എ​ത്തി​യ കാ​ർ ശ​രീ​ര​ത്തി​ൽ ഇ​ടി​ക്കു​ന്ന​തി​ന് മു​മ്പേ ഡ്രൈ​വ​ർ വെ​ട്ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. കാ​ർ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​കൊ​ണ്ടു​മാ​ത്രം മാ​ധ​വ​ൻ ന​മ്പീ​ശ​ന്റെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ടു എന്നു പറയാം. ത​ല​ക്കും കൈ​ക്കും കാ​ലി​നും പ​രി​ക്കേ​റ്റ മാ​ധ​വ​ൻ ന​മ്പീ​ശ​ൻ പിന്നീട്ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

എ​ച്ച്.​ആ​ർ ആ​ൻ​ഡ് സി ​റി​ട്ട. ജീ​വ​ന​ക്കാ​ര​നാ​യ മാ​ധ​വ​ൻ ന​മ്പീ​ശ​നെ ഓ​ട്ടോ ഡ്രൈ​വ​ർ ആ​ദ്യം ഹോ​മി​യോ ഡിസ്പൻസറി​യി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത​ത്രെ. പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ ക​ക്കോ​ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കുകയായിരുന്നു. അ​പ​ക​ട​ത്തി​ന്റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നുണ്ട്. ചേ​വാ​യൂ​ർ പൊ​ലീ​സ് ഇയാളുടെ മൊ​ഴി​യെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

മ​ട​ക്കി​വെ​ച്ച കു​ട​യി​ൽ കാ​റ്റു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കുട ച​രി​ഞ്ഞ​തോ​ടെ കാ​റ്റ് ക​യ​റി നി​വ​ർ​ന്ന് ത​ല​യി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു​. ഓ​ട്ടോ ഡ്രൈ​വ​ർ പ​റ​ഞ്ഞ​ത് ഇങ്ങനെയാണ്. കു​ട നി​വ​ർ​ത്തി​യാ​ണ് വ​ണ്ടി​യി​ൽ​വെ​ച്ച​തെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃശ്യങ്ങൾ പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

‘ദൈ​വ​ക​ടാ​ക്ഷം, ര​ക്ഷ​പ്പെ​ട്ട​ത് വ​ലി​യ അ​പ​ക​ട​ത്തി​ൽ​നി​ന്നാ, എ​ന്താ പ​റ്റീ​ത് ന്ന് ​ഒ​രു നി​ശ്ച​യ​വു​മി​ല്ലാ​ർ​ന്നു. റോ​ഡി​ലേ​ക്ക് തെ​റി​ച്ചാ വീ​ണ​ത്’ -ത​ല​നാ​രി​ഴ വ്യ​ത്യാ​സ​ത്തി​ൽ​നി​ന്ന് ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ ത​ണ്ണീ​ർ​പ​ന്ത​ൽ സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ന​രി​കി​ലെ മാ​ധ​വ​ൻ ന​മ്പീ​ശൻ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles
News4media
  • Kerala
  • News
  • Top News

ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ

News4media
  • Kerala
  • News

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ…അന്വേഷണമൊക്കെ അവിടെ നിക്കട്ടെ; എഡിജിപി എം.ആർ...

News4media
  • Cricket
  • India
  • News
  • Sports

കൈവിരലുകൾക്കിടയിലൂടെ പന്ത് തെന്നിച്ച് വിടുന്ന ഇന്ദ്രജാലക്കാരൻ; ഓൾഡ് ഗ്യാങ്ങിലെ അവസാന ബഞ്ചുകാരൻ; വളർത...

News4media
  • Kerala
  • News
  • Top News

കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു; യാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്ക...

News4media
  • Kerala
  • News

സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞു; നാലാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്...

News4media
  • Kerala
  • News
  • Top News

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; മദ്യലഹരിയിലായിരുന്ന ഡ്രൈവ...

News4media
  • Kerala
  • News

250 രൂപ പിഴയടച്ച് വിട്ടുകൊടുക്കേണ്ട വാഹനം അകാരണമായി തടഞ്ഞുവെച്ചു; നാലു ദിവസം പോലീസുകാരുടെ പുറകെ നടന്...

© Copyright News4media 2024. Designed and Developed by Horizon Digital