കൊച്ചി: ട്രാഫിക് സിഗ്നൽ പോസ്റ്റിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി സ്വദേശി ജിജോ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ബസ് യാത്രികരായ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.(Bus overturns after hitting traffic signal)
കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം നടന്നത്. ബാംഗ്ലൂരിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎൽ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തിൽപെട്ടത്. ദേശീയപാതയ്ക്ക് കുറുകെ ബസ് മറിയുകയായിരുന്നു. റെഡ് സിഗ്‍നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം നിർത്തിയിട്ട ബൈക്കിനു മുകളിലേക്ക് മറിഞ്ഞാണ് ബൈക്ക് യാത്രികൻ മരിച്ചത്.
അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് നീക്കിയ ശേഷമാണ് ബൈക്ക് യാത്രക്കാരനെ പുറത്തെടുത്തത്. ബസിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ഏഴു പേരെ മരട് ലേക്ക്ഷോർ ആശുപത്രിയിലും മറ്റുള്ളവരെ സമീപ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Read Also: 23.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ
Read Also: ലൈംഗിക പീഡനക്കേസ്; സൂരജ് രേവണ്ണ അറസ്റ്റില്‍