പാലായിൽ ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നിയന്ത്രണം വിട്ട ബസ് മരിത്തിലിടിച്ച് വിദ്യാർഥികളടക്കം 20 പേർക്ക് പരിക്കേറ്റു.
പാലായ്ക്ക് സമീപം ഇടമറ്റത്ത് തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.
പൈക-പാലാ- ചേറ്റു തോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കുറ്റാരപ്പള്ളിയുടെ ബസിൻ്റെ ഡ്രൈവർ ഇടമറ്റം കൊട്ടാരത്തിൽ രാജേഷ് (43) ആണ് മരിച്ചത്. ഡ്രൈവർ കുഴഞ്ഞ് വീണപ്പോൾ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിക്കുകയായിരുന്നു.
യാത്രക്കാരിൽ പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ പാലാ ജനറലാശുപത്രിയിലും ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശരീരത്തിലെ ഷുഗർ അളവ് കുറഞ്ഞതാണ് ഡ്രൈവർ കുഴഞ്ഞ് വീഴാൻ കാരണം എന്നാണ് സൂചന.