കല്‍പറ്റ: സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വിനോദയാത്രാ ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. 14 പേർക്ക് പരിക്കേറ്റു. വയനാട് പൂക്കോട് വെച്ചാണ് അപകടം നടന്നത്.(Bus carrying school students overturned into river in Wayanad; Many people were injured)
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കർണാടകയിലെ കുശാൽനഗറിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. പൂക്കോട് വെറ്ററിനറി കോളേജിന് സമീപത്തെ പുഴയിലേക്ക് വാഹനം മറിയുകയായിരുന്നു.
കെപിഎസ് ആർനള്ളി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് വിനോദയാത്ര പോയിരുന്നത്. 45 വിദ്യാർഥികളും ഒമ്പത് അധ്യാപകരും ഒരു കുക്കുമടക്കം 57 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകട സ്ഥലത്ത് കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സും വൈത്തിരി പൊലീസും ഹൈവേ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.