കൊച്ചി : പുല്ലുവഴിയിൽ ആൾതാമസമില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം. മജിസ്ട്രേറ്റിൻ്റെ വീടും മാധ്യമ പ്രവർത്തകൻ്റെ വീട്ടുമാണ് കുത്തിത്തുറന്നത്.theft
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജി പത്‌മകുമാറിന്‍റെ പുല്ലുവഴിയിലെ വീട്ടിൽ ഇത് രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. പത്‌മകുമാറിന്‍റെ ബന്ധുവായ മാധ്യമ പ്രവർത്തകൻ്റെ വീടും കുത്തിത്തുറന്ന നിലയിലാണ്.
രണ്ടു വീടുകളിലും ആൾത്താമസം ഉണ്ടായിരുന്നില്ല. വീട് വൃത്തിയാക്കാൻ വന്ന ജോലിക്കാരിയാണ് മോഷണവിവരം ഉടമസ്ഥരെ അറിയിച്ചത്.
2022 ലും മജിസ്ട്രേറ്റിന്‍റെ വീട്ടിലുണ്ടായ മോഷണത്തിൽ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു.
കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.