വാഹനം തടഞ്ഞ ശേഷം തട്ടിയെടുത്തത് 77 നാൽകാലികളെ; രണ്ടുപേർ പിടിയിൽ

പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയിൽ ലോറി തടഞ്ഞ് പോത്തുകളെ കവർന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. വടക്കഞ്ചേരി ചീരക്കുഴി സ്വദേശികളായ ഷജീർ (31), ഷമീർ (35) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിലും ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം ലോറി തടഞ്ഞ് പോത്തുകളെയും മൂരികളെയും കവരുകയായിരുന്നു.

50 പോത്തുകളും 27മൂരികളുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ലോറി തടഞ്ഞ് പോത്തുകളെയെല്ലാം ഇറക്കുകയായിരുന്നു. ലോറി തടഞ്ഞ സംഘം പോത്തുകളെയും മൂരികളെയും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിയ ശേഷം വാഹനം ദേശീയപാതയിൽ ഉപേക്ഷിക്കുകയായിരുന്നു.

ലോറിയിലുണ്ടായിരുന്ന രണ്ട് ആന്ധ്രക്കാരെ കാറിൽ കയറ്റി നഗരത്തിലൂടെ കൊണ്ടുപോയ ശേഷം പിന്നീട് റോഡിലും ഉപേക്ഷിച്ചു. സ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തിനൊടുവിലാണ് രണ്ടുപേരെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

ഇന്ത്യ-പാക് സംഘർഷം:ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചു: രാജ്യതാൽപര്യത്തിനാണ് പ്രാധാന്യമെന്ന് ബിസിസിഐ

അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാഹചര്യങ്ങൾ വിലയിരുത്തിയശേഷം , ഇന്ത്യൻ പ്രിമിയർ...

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ്...

Other news

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കി

കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദാക്കി. ഇടവമാസ പൂജകൾ...

സ്കോച്ച് വിസ്‌കി വില കുത്തനെ ഇടിയും; കാരണം ഇതാണ്

കൊച്ചി: സ്കോച്ച് വിസ്‌കി ആരാധകർക്കൊരു സന്തോഷവാർത്ത. രാജ്യത്ത് സ്‌കോച്ച് വിസ്‌കിയുടെ വില...

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം

ആലപ്പുഴ: നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു. ആലപ്പുഴ കരുമാടി സ്വദേശി...

ക്വറ്റ പിടിച്ചെടുത്ത് ബിഎൽഎ, ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പിടിഐ

ന്യൂഡൽഹി ∙ ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതോടെ പാക്കിസ്ഥാന് പ്രതിസന്ധി സൃഷ്ടിച്ച്...

ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളിൽ അട്ടിമറി നീക്കം

ലാഹോർ: പാകിസ്ഥാനിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ പാക് സൈനിക മേധാവി അസിം...

കാട്ടുപന്നികൾ സ്കൂട്ടറിന് മുന്നിൽ ചാടി; ദമ്പതികൾക്ക് ഗുരുതര പരിക്ക്

തൃശൂർ: സ്കൂട്ടറിൽ പോകവേ ദമ്പതികൾക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം. അതിരപ്പിള്ളി കാ​ല​ടി...

Related Articles

Popular Categories

spot_imgspot_img