ബജറ്റ് അവതരണത്തിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിലെത്തി.
രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിർമല സീതാരാമൻ പാർലമെൻറിലെത്തിയത്.
ബജറ്റ് അവതരണം ഉടൻ ആരംഭിക്കും.കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടു.
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായിട്ടാണ് കൂടിക്കാഴ്ച. 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക.
അടിക്കടി ഉയരുന്ന ഇന്ധന വില സാധാരണക്കാരുടെ കുടുംബ ബജറ്റിനെയാണ് താളംതെറ്റിക്കുന്നത്.
ജീവിക്കാനുള്ള നെട്ടോട്ടത്തിൽ പെട്രോളും ഡീസലും തീരുന്ന വേഗത്തിലാണ് പോക്കറ്റും കാലിയാകുന്നതെന്ന് ജനങ്ങൾ പറയുന്നു.
ഇന്ധന വില കുറയ്ക്കുന്ന പ്രഖ്യാപനങ്ങൾ കേന്ദ്ര ബജറ്റിൽ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നിലവിലെ ആദായ നികുതി സ്ലാബുകളിൽ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല.
എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ.
അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം.