web analytics

ആ തട്ടിപ്പിൽ ക്ലിക്ക് ചെയ്യല്ലെ…സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള ശ്രമമെന്ന് മുന്നറിയിപ്പുമായി ബി.എസ്.എൻ.എൽ

കുറച്ചു ദിവസങ്ങളായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് കെവൈസിയുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള മെസ്സേജുകൾ ലഭിക്കുന്നുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ KYC ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം കാർഡ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെടും എന്നതാണ് സന്ദേശങ്ങളുടെ ഉള്ളടക്കം.

ബിഎസ്എൻഎൽ, ട്രായ് എന്നിവർ അയക്കുന്നതെന്ന രീതിയിലാണ് ഇത് ഉപയോക്താക്കൾക്ക് എത്തുന്നത്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ.

തങ്ങളുടേതെന്ന പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയാണ് ബി.എസ്.എൻ.എൽ മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഈ മെസേജുകൾ യാഥാർത്ഥമല്ലെന്നും ആരും ഇത്തരത്തിലുള്ള ചതിക്കുഴിയിൽ വീഴരുതെന്നും ബിഎസ്എൻഎൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരത്തിൽ ഒരു നോട്ടീസും പുറത്തുവിട്ടിട്ടില്ലെന്നും സ്വകാര്യ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പുകാരുടെ ശ്രമമാണിതെന്നും ബിഎസ്എൻഎല്ലും പിഐബി ഫാക്റ്റ് ചെക്കും പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് അതിവേഗ ഇന്റർനെറ്റ് വഴി ടിവി ചാനലുകൾ ലഭ്യമാക്കാൻ ബിഎസ്എൻഎൽ തയ്യാറെടുക്കുകയാണ്.

വടക്കൻ ജില്ലകളിൽ ആരംഭിച്ച പദ്ധതി വിജയമാണെന്ന് കണ്ടതിനെ തുടർന്നാണ് പുതിയ നടപടി. ഒരാഴ്ചയ്ക്കകം നടപ്പാക്കുന്ന ഈ പദ്ധതിപ്രകാരം ഒരു മാസത്തോളം മുഴുവൻ ചാനലുകൾ സൗജന്യമായി നൽകും.

തുടർന്ന് 350 ടിവി ചാനലുകൾ സൗജന്യമായി ലഭിക്കും. ബാക്കിയുള്ളതിന് നിരക്കുകൾ ഈടാക്കുമെന്നാണ് അറിയിപ്പ്. 400 ചാനലുകളാണ് ആകെ ലഭ്യമാകുക. അതിൽ 23 എണ്ണം മലയാളമായിരിക്കും. ഫൈബർ ടു ഹോം കണക്ഷനുള്ളവർക്കാണ് സേവനം ലഭ്യമാകുക.

സ്മാർട്ട് ടിവിയും ഉണ്ടായിരിക്കണം. അൺലിമിറ്റഡ് വോയ്‌സ് കോളും വൈഫൈ റോമിങ്ങും എഫ്ടിടിഎച്ച് കണക്ഷനുള്ളവർക്ക് നിലവിൽ നൽകുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

പൗരത്വം ലഭിക്കാൻ 20 വർഷം കാത്തിരിക്കണം; അഞ്ച് വർഷം കഴിഞ്ഞാൽ പിആർ ഇല്ല: അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ

അനധികൃത അഭയാർത്ഥികൾക്ക് ശക്തമായ തിരിച്ചടിയുമായി ബ്രിട്ടൻ ലണ്ടൻ: അനധികൃത ബോട്ടുകളിലും ട്രക്കുകളിലും...

മുണ്ടക്കയത്ത് അമരാവതിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം; തീർത്ഥാടകർക്ക് പരിക്ക്

മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് അപകടം കോട്ടയം ജില്ലയിലെ...

ബത്തേരിയില്‍ സീറ്റ് തർക്കം തീർന്നു; കോൺഗ്രസ് വഴങ്ങി, ജോസഫ് വിഭാഗത്തിന് മുഖ്യ വാർഡ്

ബത്തേരിയില്‍ സീറ്റ് തർക്കം തീർന്നു; കോൺഗ്രസ് വഴങ്ങി, ജോസഫ് വിഭാഗത്തിന് മുഖ്യ...

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ

ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ...

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു; വിപണിയിലെത്തിയത് 45.5 ടൺ

മറയൂർ മലനിരകളിൽ കാട്ടുകുർക്ക വിളഞ്ഞു മറയൂർ മലനിരകളിൽ ഇപ്പോൾ കാട്ടു കൂർക്കയുടെ വിളവെടുപ്പുകാലമാണ്.മലമുകളിലെ...

Related Articles

Popular Categories

spot_imgspot_img