ആസിഫ് അലി നിരസിച്ച വേഷം; ഭ്രമയുഗത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും

മെഗാ സ്റ്റാർ മമ്മൂട്ടി ഏറെ വ്യത്യസ്തമായൊരു വേഷത്തിൽ എത്തുന്ന ചിത്രമാണ് ഭ്രമയുഗം. പുതുവർഷത്തിൽ ഭ്രമയുഗത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പോസ്റ്ററും പുറത്തു വന്നിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പോസ്റ്റർ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ അർജുൻ അശോകന്റെ പോസ്റ്റർ കൂടി പുറത്തു വന്നിരിക്കുകയാണ്. ആസിഫ് അലി ചെയ്യേണ്ട വേഷം പിന്നീട് അർജുൻ അശോകന് ലഭിക്കുകയായിരുന്നു.

പേടിച്ച മുഖവുമായി എന്തോ നോക്കി നിൽക്കുന്ന അർജുനെ പോസ്റ്ററിൽ കാണാം. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളുടെ ബ്ലൈക് ആൻഡ് വൈറ്റ് കോംമ്പോയാണ് ഈ പോസ്റ്ററും പുറത്തിറങ്ങിയിട്ടുള്ളത്. അർജുന്റെ കരിയറിലെ ശക്തമായൊരു വേഷമാകും ഇതെന്നാണ് വിലയിരുത്തലുകൾ. നേരത്തെ ഈ വേഷത്തിൽ ആസിഫ് അലിയെയാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനെക്കാൾ നേരത്തെ ഭ്രമയുഗം ഷൂട്ടിം​ഗ് ആരംഭിച്ചതിനാൽ താരത്തിന് ഇത് ഒഴിവാക്കേണ്ടി വരികയായിരുന്നു. ആസിഫ് തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. മലയാള സിനിമയിലെ എണ്ണം പറഞ്ഞ സിനിമകളിൽ ഒന്നായിരിക്കും ഭ്രമയു​ഗം എന്നും മമ്മൂട്ടി ഈ ചിത്രം ചെയ്യുമെന്ന് താൻ കരുതിയിരുന്നില്ലെന്നും ആസിഫ് പറഞ്ഞിരുന്നു. അര്‍ജുന്‍റേത് ഏറെ ശ്രദ്ധേയമായ വേഷം ആയിരിക്കും. അത്രയും പ്രതീക്ഷിച്ച് ചെയ്യണമെന്ന് കരുതിയ വേഷമായിരുന്നു അതെന്നും അര്‍ജുനിലേക്ക് തന്നെ ആ വേഷം പോയതില്‍ സന്തോഷമെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തിരുന്നു.

രാഹുൽ സദാശിവൻ ആണ് ഭ്രമയു​ഗത്തിന്റെ രചനയും സംവിധാനവും. അർജുൻ അശോകന് പുറമെ സിദ്ധാർത്ഥ് ഭരതനും മുഖ്യ വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലും മമ്മൂട്ടി ചിത്രം പ്രദർശനത്തിന് എത്തും. മമ്മൂട്ടിയുടെ കരിയറിലെ ഏറെ വ്യത്യസ്തമായൊരു വേഷമാകും ഭ്രമയുഗം.

 

Read Also: സിനിമയിൽ മേക്കപ്പ് ചെയ്യുന്നത് ഇഷ്ടമല്ല :നടി അനുശ്രീ

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം ആലപ്പുഴ: പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കം....

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

Related Articles

Popular Categories

spot_imgspot_img