തിരുവനന്തപുരം: ജ്യേഷ്ഠനുവേണ്ടി അനുജൻ പിഎസ്‍സി പരീക്ഷ എഴുതിയ സംഭവത്തിൽ ഇരുവർക്കും ആജീവനാന്ത വിലക്കേർപ്പെടുത്തി.Both of them were banned for life in the case of younger brother writing the PSC exam for his elder brother
നേമത്ത് മണ്ണാങ്കൽത്തേരി സ്വദേശികളായ അഖിൽജിത്ത് എന്നിവരെയാണ് പിഎസ്‍സിയുടെ തിരഞ്ഞെടുപ്പ് നടപടികളിൽനിന്നു വിലക്കിയത്.
ജ്യേഷ്ഠനുവേണ്ടി അനുജൻ പരീക്ഷയെഴുതുകയായിരുന്നു. രണ്ടാം ഘട്ട പരീക്ഷയ്ക്കെത്തിയപ്പോൾ ആധാർ അധിഷ്ഠിത പരിശോധനയ്ക്കിടെ അനുജൻ പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയോടി.
പോലീസിന്റെയും പി.എസ്.സി. വിജിലൻസിന്റെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ശിക്ഷ തീരുമാനിച്ചത്.