അതിർത്തി തർക്കം അതിരുകടന്നു; പാലക്കാട് അച്ഛനും മകനും വെട്ടേറ്റു

പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് അതിർത്തി തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളിയിൽ അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്.

ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. സംഭവത്തിൽ അയൽവാസിയും, ബന്ധുവുമായ വിനോദിനെ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. വർഷങ്ങളായി നിലനിൽക്കുന്നതാണ് ഇരുവരും തമ്മിലുള്ള അതിർത്തി തർക്കം എന്നാണ് ലഭിക്കുന്ന വിവരം.

ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ഇന്നും വഴക്കുണ്ടായി. ഇത് കൈയാങ്കളിയായതോടെ വിനോദ് തന്റെ കയ്യിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ചാമിയെ വെട്ടുകയായിരുന്നു. ഈ ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൻ വൈശാഖിനും വെട്ടേറ്റത്.

ചാമിയുടെ കഴുത്തിനും, വൈശാഖിൻറെ കൈക്കുമാണ് പരിക്ക് . ഉടൻ തന്നെ ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകളൊന്നും തന്നെ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

നാടിനെ നടുക്കി വീണ്ടും കൗമാര ആത്മഹത്യ; പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ പത്താംക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. കണ്ണൻ-ഗംഗ ദമ്പതികളുടെ മകൻ അമ്പാടി (15)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മരണകാരണം എന്താണെന്നതിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിലൂടെ എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അമ്പാടി.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

Related Articles

Popular Categories

spot_imgspot_img