web analytics

ലഹരിമരുന്ന് നിർമിക്കാൻ അസ്ഥികൾ വേണം; കുഴിമാടങ്ങൾ മാന്തിയെടുത്ത് യുവാക്കൾ; വീർത്ത കൈകാലുകളുമായി തെരുവുകളിൽ അലയുന്നത് ആയിരങ്ങൾ; യുവാക്കളെ സോംബികളെപ്പോലെയാക്കുന്ന മയക്കുമരുന്നിന് തടയിടാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആഫ്രിക്കൻ രാജ്യം; ശ്മശാനങ്ങൾക്ക് പ്രത്യേക പോലീസ് സുരക്ഷ; ആറുവർഷം മുൻപ് കണ്ടെത്തിയ ‘കുഷ്’ എന്ന പേരുള്ള മയക്കുമരുന്നിനെതിരെ ശക്തമായ നടപടിയുമായി സിയറ ലിയോൺ

ഫ്രീടൗൺ: കുഷിന് അടിമകളായവർ വീർത്ത കൈകാലുകളുമായി തെരുവുകളിൽ കഴിയുന്നത് സിയറ ലിയോണിലെ സ്ഥിരംകാഴ്ചയാണ്. ആറുവർഷം മുൻപാണ് ഈ മയക്കുമരുന്ന് ആദ്യമായി സിയറ ലിയോണിൽ പലരും ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട് കുഷിന് യുവാക്കൾക്കിടയിൽ വൻപ്രചാരം ലഭിച്ചതോടെ ഉപയോഗം വ്യാപകമായി. യുവാക്കൾ പലരും സോംബികളെപ്പോലെ തെരുവുകളിലൂടെ നീങ്ങുന്ന കാഴ്ചകളും രാജ്യത്ത് പതിവായി. മാരകമയക്കുമരുന്നിന്റെ ഉപയോഗവും വിൽപ്പനയും വ്യാപകമായതോടെ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‘കുഷ്’ എന്ന് പേരുള്ള മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കുഷിന്റെ ഉപയോഗം കാരണം മരണങ്ങൾ വർധിക്കുകയാണെന്നും മയക്കുമരുന്ന് ഉപയോഗം തടയാനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാൻ നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന് അടിമപ്പെട്ടവർക്ക് പരിചരണവും പിന്തുണയും നൽകാനായി പരിശീലനം നേടിയ പ്രൊഫഷണലുകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. സോംബി മയക്കുമരുന്നായ കുഷിനെ ‘മരണക്കെണി’യെന്നാണ് സിയറ ലിയോൺ പ്രസിഡന്റ് വിശേഷിപ്പിച്ചത്.

‘കുഷി’ന് അടിമകളായവർ മനുഷ്യരുടെ കുഴിമാടങ്ങൾ മാന്തുന്നത് സിയറ ലിയോണിൽ വ്യാപകമായിരിക്കുകയാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ചില വിഷപദാർഥങ്ങൾക്കൊപ്പം മനുഷ്യന്റെ അസ്ഥിയും ചേർത്താണ് കുഷ് എന്ന സോംബി മയക്കുമരുന്ന് നിർമിക്കുന്നത്. അതിനാൽ തന്നെ മയക്കുമരുന്ന് നിർമിക്കാനുള്ള അസ്ഥികൾക്കായി കുഴിമാടങ്ങൾ കുഴിക്കുന്നതും രാജ്യത്ത് നിത്യസംഭവമായിരിക്കുകയാണ്.

കുഷിന് അടിപ്പെട്ടവരാണ് ലഹരിമരുന്ന് നിർമിക്കാനായി കുഴിമാടങ്ങൾ മാന്തുന്നത്. ഇത്തരത്തിൽ അസ്ഥികൾ മോഷ്ടിക്കാനായി രാജ്യത്താകെ ആയിരക്കണക്കിന് ശവകൂടീരങ്ങൾ തകർക്കപ്പെട്ടതായാണ് വിവരം. ഇതേത്തുടർന്ന് രാജ്യതലസ്ഥാനമായ ഫ്രീടൗണിൽ ഉൾപ്പെടെ ശ്മശാനങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

കുഷിന്റെ ഉപയോഗം കാരണം മരണം സംഭവിച്ചവരുടെ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെങ്കിലും ഏതാനും മാസങ്ങൾക്കിടെ നൂറുകണക്കിന് യുവാക്കൾ മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ചെന്നാണ് ഫ്രീടൗണിലെ ഒരു ഡോക്ടർ പ്രതികരിച്ചത്. മയക്കുമരുന്നിന്റെ ഉപയോഗം കാരണം അവയവങ്ങൾ തകരാറിലായാണ് ഇവരുടെ മരണം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം വ്യാപകമായതോടെ രാജ്യത്തെ മാനസികാരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020-നും 2023-നും ഇടയിൽ കുഷിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയവരുടെ എണ്ണം നാലായിരം ശതമാനത്തോളം വർധിച്ചതായാണ് കണക്ക്.

മയക്കമരുന്നിന്റെ വ്യാപനം തടയാനായി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ശരിയായ തീരുമാനമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. അതേസമയം, ലഹരിക്കടിമകളായവരെ പുനരധിവസിപ്പിക്കാനും മറ്റും മതിയായ സൗകര്യങ്ങളില്ലാത്തതും രാജ്യത്ത് വെല്ലുവിളിയാണ്. നിലവിൽ ഫ്രീടൗണിൽ മാത്രമാണ് പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നത്. നൂറോളം കിടക്കകളുള്ള ഈ കേന്ദ്രം ഒരു സൈനിക പരിശീലന കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നതെന്നും തിടുക്കത്തിലാണ് ഇത് നിർമിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

Other news

എട്ടിൻ്റെ വഴിയിൽ ചന്ദ്രനിലേക്ക്; ഓറിയോൺ പേടകത്തിന്റെ 10 ദിവസത്തെ ദൗത്യം ഇങ്ങനെ

എട്ടിൻ്റെ വഴിയിൽ ചന്ദ്രനിലേക്ക്; ഓറിയോൺ പേടകത്തിന്റെ 10 ദിവസത്തെ ദൗത്യം ഇങ്ങനെ തിരുവനന്തപുരം:...

മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും...

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ് ഉടൻ

വിമാനത്തിന് സമാന ആഡംബരവുമായി കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ്; തിരുവനന്തപുരം–എറണാകുളം സർവീസ്...

​”മറുപടിയില്ലാത്ത ചോദ്യങ്ങൾക്ക് ഒടുവിൽ ആ വാക്ക് കണ്ടെത്തി: പെരിമെനോപോസ്!”; അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ലെന

​"മറുപടിയില്ലാത്ത ചോദ്യങ്ങൾക്ക് ഒടുവിൽ ആ വാക്ക് കണ്ടെത്തി: പെരിമെനോപോസ്!"; അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി...

പ്രചാരണ വേദിയിൽ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ

പ്രചാരണ വേദിയിൽ കുഴഞ്ഞുവീണു; പന്ന്യൻ രവീന്ദ്രൻ ആശുപത്രിയിൽ പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സി.പി.ഐ മുതിർന്ന...

സി.ബി.എസ്.ഇയിൽ എ.ഐ പാഠ്യപദ്ധതി; മൂന്നാം ക്ലാസ് മുതൽ പഠനം ആരംഭിക്കും

സി.ബി.എസ്.ഇയിൽ എ.ഐ പാഠ്യപദ്ധതി; മൂന്നാം ക്ലാസ് മുതൽ പഠനം ആരംഭിക്കും തിരുവനന്തപുരം: സി.ബി.എസ്.ഇ...

Related Articles

Popular Categories

spot_imgspot_img