ആ മദ്യക്കുപ്പിയുമായി അയാൾ കാത്തിരുന്നു, ടച്ചിംഗ്സ് വാങ്ങാൻ ബൈക്കുമായി പോയ ഷെയറുകാരന് വേണ്ടി… ഇത്ര ഗതികെട്ടവൻ ലോകത്ത് വേറെ ഉണ്ടാകുമോ?

കൊച്ചി: മദ്യപാനം മനുഷ്യനുണ്ടാക്കുന്ന പ്രശ്നങ്ങൾ പലതാണ്. മദ്യം വാങ്ങാൻ പണം തികയാതെ വന്നപ്പോൾ അപരിചിതനായ മറ്റൊരാളുമായി ചേർന്നു പണം സ്വരൂപിച്ച് മദ്യം വാങ്ങി കുടിച്ച ഒരാൾക്ക് നഷ്ടമായത് തന്റെ വിലപിടിപ്പുള്ള ബൈക്ക് ആണ്.

ഒപ്പം കുടിച്ച ആൾ ടച്ചിങ്സ് വാങ്ങി വരാമെന്നു പറഞ്ഞു ബൈക്കുമായി മുങ്ങുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 21നാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ബൈക്ക് നഷ്ടപ്പെട്ടയാൾ പരാതി നൽകിയത്.

1.2 ലക്ഷം രൂപയുടെ ബൈക്കാണ് മോഷണം പോയത്. ഹിൽപാലസ് പൊലീസ് അന്വേഷണം തുടങ്ങി.

എരൂരിലെ ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്.

ഒരുവിധം പണമൊപ്പിച്ച് കുപ്പി വാങ്ങി ഇരുവരും ആളൊഴിഞ്ഞ സ്ഥലത്തിരുന്നു മദ്യപിച്ചു. അതിനിടെ ടച്ചിങ്സ് തീർന്നു.

അപ്പോഴാണ് അപരിചിതൻ താൻ ഭക്ഷണം വാങ്ങി വരാമെന്നു പറഞ്ഞ് ഉടമസ്ഥനിൽ നിന്നു താക്കോൽ വാങ്ങി ബൈക്കുമായി പോയത്.

മദ്യം തീർന്നിട്ടില്ലാത്തതിനാൽ ഉടമസ്ഥൻ അയാളെ വിശ്വസിച്ച് താക്കോൽ കൊടുക്കുകയും ചെയ്തു.

എന്നാൽ ബൈക്ക് വാങ്ങി പോയയാൾ പിന്നീട് തിരിച്ചു വന്നില്ല. മണിക്കൂറുകളോളം കാത്തിരുന്നിട്ടും അയാൾ വന്നില്ല.

പിന്നീട് തന്റെ സുഹൃത്തുക്കളുമായി ചേർന്നു ബൈക്കുടമ അന്വേഷണം നടത്തിയിട്ടും ഒരുരക്ഷയുണ്ടായില്ല.

പരാതിക്കാരൻ അപരിചിതന്റെ പേര് പോലും ചോദിച്ചിട്ടില്ല എന്നതാണ് ഏറെ കൗതുകകരം. ഫെബ്രുവരി 21നു നടന്ന സംഭവത്തിൽ ഇയാൾ പൊലീസിനെ സമീപിച്ചത് ഈ മാസം 7നു മാത്രമാണെന്നു പൊലീസ് പറയുന്നു.

സംസ്ഥാനത്തിന്റെ മറ്റു ഭാ​ഗങ്ങളിലും സമാന രീതിയിലുള്ള ബൈക്ക് മോഷണങ്ങൾ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

വാഹന മോഷണവുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തിറങ്ങിയവരെ പറ്റിയും അന്വേഷണം നടക്കുന്നു. എറണാകുളം ജില്ലയിൽ സമീപ കാലത്ത് നിരവധി വാഹന മോഷണ കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

Related Articles

Popular Categories

spot_imgspot_img