തിരുവനന്തപുരം: പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളിൽ ബോംബ് ഭീഷണി മുഴക്കിയത് പത്തനംതിട്ട സ്വദേശിയെന്ന് പോലീസ്. ഇയാൾ മദ്യലഹരിയിൽ ഭീഷണി മുഴക്കിയതെന്നാണ് സംശയം. സംഭവത്തിൽ പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.(Bomb threats on train; pathanamthitta native in custody)
ഇയാൾ ഇന്ന് രാവിലെ തൻ്റെ കാശ് മുഴുവൻ പോയെന്നു പറഞ്ഞ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷിച്ചപ്പോഴാണ് കാശ് പോയിട്ടില്ലെന്നും മദ്യലഹരിയിലാണെന്നും മനസിലായത്. തുടർന്ന് ഇയാൾ യാത്ര ചെയ്യുന്നതിനിടെയാണ് പിന്നീട് മൂന്ന് ട്രെയിനുകളിൽ ബോംബ് വെച്ചെന്ന് ഭീഷണിപ്പെടുത്തുന്നത്.
ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തി. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.