പിണറായി വിജയന്റെ പേരിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: പിണറായി വിജയന്റെ പേരിൽ ബോംബ് ഭീഷണി. അങ്കലാപ്പിലായി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് കോമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള വ്യാജ ഇമെയിൽ ഐഡിയിൽ നിന്നുമാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഭീഷണി സന്ദേശം എത്തിയത്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ 4 ആർഡിഎക്സ് ഐഇഡി ബോംബുകൾ വച്ചിട്ടുണ്ടെന്നും ഇന്ന് വൈകിട്ട് 3 മണിക്ക് പൊട്ടിത്തെറിക്കും എന്നുമാണ് സന്ദേശത്തിലുള്ളത്.

പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ യാതൊന്നും കണ്ടെത്തിയില്ല. മാതാ റാംബായ് അംബേദ്കർ മാർഗ് പൊലീസ് സ്റ്റേഷൻ കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഡൽഹിയിലെ 3 സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇവിടെയും പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. അമേരിക്കയിൽ ചികിത്സക്ക് പോയിരുന്ന മുഖ്യമന്ത്രി ഇന്ന് രാവിലെ കേരളത്തിൽ തിരിച്ചെത്തി.

രാജ്യത്തെ വിവിധ സിആർപിഎഫ് സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി

ആശങ്കയുയർത്തി രാജ്യത്തെ വിവിധ സിആർപിഎഫ് സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി. തിങ്കളാഴ്ച രാത്രി വൈകിയാണ് സന്ദേശം എത്തിയത്.ഡൽഹി പ്രശാന്ത് വിഹാറിലെ സിആർപിഎഫ് സ്‌കൂളിനടുത്ത് ഞായറാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് ഭീഷണി സന്ദേശം.

ഡൽഹിയിലെ രണ്ട് സ്കൂളുകൾക്കും ഹൈദരാബാദിലെ ഒരു സ്കൂളിനുമാണ് ഭീഷണിസന്ദേശം ലഭിച്ചതെന്ന് ദേശീയ മാധ്യമമായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.

ഡൽഹിയിൽ നടന്ന സ്‌ഫോടനത്തിനു പിന്നിൽ ഖലിസ്താൻ വാദികളാണെന്നാണ് നിഗമനം. ബോംബ് സ്‌ഫോടനത്തിൽ സ്‌കൂൾ മതിലും സമീപത്തെ കടകളുടെ ബോർഡുകളും പാർക്കു ചെയ്തിരുന്ന കാറുകളും തകർന്നിരുന്നു.

ബോംബ് ഭീഷണി ഒഴിയാതെ തിരുവനന്തപുരം; ഇന്ന് വ്യാജ സന്ദേശം എത്തിയത് ജർമ്മൻ കോൺസുലേറ്റിന്

തിരുവനന്തപുരം: ബോംബ് ഭീഷണി ഒഴിയാതെ തിരുവനന്തപുരം. ജർമ്മൻ കോൺസുലേറ്റിന് ആണ് ഇന്ന് ബോംബ് ഭീഷണി സന്ദേശം എത്തിയത്.
ഇ മെയിലിലൂടെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സംയുക്തമായി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിലെ ഓഫീസിനും ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനും ഇന്നലെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

ഇമെയിൽ വഴിയാണ് ഭീഷണി വന്നത്. ധനകാര്യ സെക്രട്ടറിയുടെ ഔദ്യോഗിക ഇ മെയിലേക്കാണ് ഇന്നലെ സന്ദേശമെത്തിയത്. ലഹരി വ്യാപനത്തിനെതിരെ മുഖ്യമന്ത്രി നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ച് ബോംബ് വയ്ക്കുമെന്നായിരുന്നു സന്ദേശം പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ പോലീസ് പരിശോധന തുടങ്ങുകയും ചെയ്തു.

രാജ്ഭവനിലും, തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും, നെടുമ്പാശേരി വിമാനത്താവളത്തിലും ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. ഇവിടേയും പരിശോധന നടത്തി.

കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരത്തിൽ ഭീഷണി സന്ദേശം വ്യാപകമായി പല സ്ഥാപനങ്ങൾക്കും വരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് രണ്ടിന് കേരളത്തിൽ എത്താനിരിക്കെയാണ് ഇത്തരം ഭീഷണി സന്ദേശങ്ങൾ എത്തിയത്ത്. അതുകൊണ്ട് തന്നെ ഗൗരവമായി കണ്ടുള്ള പരിശോധനകളാണ് നടക്കുന്നത്.

English Summary:

A bomb threat was issued in the name of Pinarayi Vijayan, causing panic at the Bombay Stock Exchange (BSE).The threat message was sent from a fake email ID using the name “Comrade Pinarayi Vijayan.”

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ

ഇടുക്കി അടിമാലിയിൽ; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ ഇടുക്കി അടിമാലിയിൽ...

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം ഭാര്യ

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം...

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി; ഈ കാറ്റഗറികൾക്ക് മാത്രം

യുപിഐ ഇടപാട് പരിധി പത്തുലക്ഷമാക്കി; ഈ കാറ്റഗറികൾക്ക് മാത്രം ന്യൂഡൽഹി: യുപിഐ വഴി...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ

ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ്...

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത് 4-1ന്

ഏഷ്യാ കപ്പ് ഹോക്കി: കിരീടം ചൂടി ഇന്ത്യ; ദക്ഷിണ കൊറിയയെ തോൽപ്പിച്ചത്...

Related Articles

Popular Categories

spot_imgspot_img