സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി; അന്വേഷണം
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു പ്രധാന ക്ഷേത്രങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനുമാണ് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്.
സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് ടീമുകൾ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
എന്നാൽ യാതൊരു സ്ഫോടക വസ്തുവും കണ്ടെത്താനായില്ല. പ്രാഥമിക പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഭീഷണിമെയിലിന്റെ ഉറവിടത്തെ കുറിച്ച് സൈബർ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ഡൽഹി ഹൈക്കോടതിക്കും ബോംബെ ഹൈക്കോടതിക്കും സമാനമായ രീതിയിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
എന്നാൽ ആ സ്ഥലങ്ങളിലും പരിശോധനകൾക്ക് ശേഷം യാതൊരു ഭീഷണിയും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
റവന്യു വകുപ്പ് മന്ത്രിയുടെ വാക്ക് വിശ്വസിച്ച ഷോപ്പ് സൈറ്റിലെ താമസക്കാർക്ക് ഓണം കഴിഞ്ഞിട്ടും പട്ടയമില്ല
ജൂലൈയിൽ സിപിഐ ഇടുക്കി ജില്ലാ സമ്മേളന നഗരിയിൽ വെച്ചാണ് കട്ടപ്പന ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഷോപ്പ് സൈറ്റുകൾക്ക് ഉടൻ പട്ടയം നൽകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. .
ഓണക്കാലത്തിന് മുൻപ് കട്ടപ്പനയിലെ ഷോപ്പ് സൈറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തീരുമാനമാക്കും. ഓണത്തിന് മുൻപ് പട്ടയം നൽകാനുള്ള നടപടികളുണ്ടാകും.
സർവേ നടപടികൾ പൂർത്തിയായെങ്കിലും സാങ്കേതികമായ ചില കാരണങ്ങളാലാണ് ഉത്തരവ് വൈകിയത്. ജൂലൈയിൽ തന്നെ പുതിയ ഉത്തരവ് വരും.
പിന്നീട് ഒരു മാസംകൊണ്ട് രേഖകൾ തയാറാക്കി പട്ടയം നൽകാൻ കഴിയും എന്നും മന്ത്രി പറഞ്ഞിരുന്നു.
മന്തിയും ചിക്കൻ വിഭവങ്ങളും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ
എന്നാൽ ഓണം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച സൂചന.
ഭൂപതിവ് ചട്ടഭേദഗതി നിലവിൽ വന്നെങ്കിലും ഇതുകൊണ്ട് കട്ടപ്പന ടൗൺഷിപ്പിന് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടാകുന്നില്ല എന്ന പ്രതികരണമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
ടൗൺഷിപ്പിന്റെ സർവേ ജനുവരിയിൽ പൂർത്തിയായെങ്കിലും ഭൂമി ക്രമീകരണവുമായി ബന്ധപ്പെട്ട് ഉത്തരവുകൾ ഒന്നും ലഭിച്ചിട്ടില്ല.
നിലവിലെ ഭൂപതിവ് ചട്ടഭേദഗതി നിയമം ഉപയോഗിച്ച് ടൗൺഷിപ്പിലെ നിർമാണങ്ങൾ ക്രമീകരിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് റവന്യു അധികൃതരുടെ പ്രതികരണം.
ഇതോടെ നഗരവാസികൾക്ക് പ്രതീക്ഷക്ക് വകയില്ലാതായി. കട്ടപ്പന നഗരവികസനത്തിനായി മാറ്റിയ 77 ഏക്കര് സ്ഥലത്തെ നിർമാണങ്ങളും പട്ടയ നടപടികളുമാണ് സർവേ നടപടികൾ വൈകിയതോടെ പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്നത്.
നഗരത്തിലെ 77 ഏക്കര് സ്ഥലം കൈവശം തിരിച്ച് സർവേ നടത്താൻ വൈകിയതാണ് വാണിജ്യ നിർമാണങ്ങൾക്ക് ഉൾപ്പെടെ തിരിച്ചടിയായത്. രാജഭരണകാലത്തെ ഏലപ്പട്ടയം അനുസരിച്ച് ഏലം കൃഷി മാത്രമേ നടക്കൂ.
1964 റൂൾ പ്രകാരം 1980 കാലഘട്ടം വരെ നൽകിയ പട്ടയം അനുസരിച്ച് കർഷകന് ഭൂമിയിൽ കൃഷി ചെയ്യാനും താമസിക്കാനും അനുമതിയുണ്ട്. 1993-ലെ പട്ടയ പ്രകാരം കൃഷിയും താമസവും കൂടാതെ ചെറിയ വ്യാപാര സ്ഥാപനങ്ങളും സ്ഥാപിക്കാം.
എന്നാൽ നഗരവികസനത്തിനായി മാറ്റിയിട്ടിരുന്ന സ്ഥലത്ത് നിർമാണത്തിന് അനുമതി നൽകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.
ടൗൺ്ഷിപ്പിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നല്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.
അതിനുശേഷംപ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കാത്തതും സ്‌മോൾ ഷോപ്പുകൾ എന്ന വിഭാഗത്തിന് കൃത്യമായ നിർവചനം നല്കാത്തതും റവന്യു വകുപ്പിനെയും പ്രതിസന്ധിയിലാക്കി.
പഴയ ഉടുമ്പൻ്ചോല താലൂക്ക് മുഴുവൻ സിഎച്ച്ആർ ഭൂമിയാണ്. പഴയ ഉടുമ്പൻചോല താലൂക്കിൽ പെട്ടതാണ് കട്ടപ്പന വില്ലേജ്. 2009-ൽകട്ടപ്പന ഉൾപ്പെടെ സിഎച്ച്ആറിൽപെട്ട 20300 ഹെക്ടർ ഭൂമിയ്ക്ക് പട്ടയം നല്കാൻ് കോടതിയുടെ അനുമതി ലഭിച്ചിരുന്നു.
അനുമതി പ്രകാരം കട്ടപ്പന വില്ലേജില് പട്ടയം നൽ്കേണ്ടത് 1993 റൂൾ പ്രകാരമാണ്. 1993 പട്ടയം എന്നത് വനഭൂമിയിൽ കുടിയേറ്റ ക്രമീകരണ നിയമ പ്രകാരം കുടിയേറിയവർ്ക്കുള്ള പട്ടയമാണ്. 1977 ജനുവരിക്ക് മുൻപ് കുടിയേറിയ ഭൂമിക്കാണ് ഈ റൂൾ് പ്രകാരം പട്ടയം നൽകുന്നത്.
1971 ഓഗസ്റ്റ് ഒന്നിനു മുൻ്പുള്ള കൈവശ ഭൂമിയ്ക്ക് 1964-ലെ റൂൾ പ്രകാരമാണ് പട്ടയം നൽകുന്നത്. ഇത്തരം കൈവശഭൂമികൾ നഗരത്തിൽ ഒട്ടേറെയാളുകൾക്കുണ്ട്.
ഇതോടെ ടൗൺ്ഷിപ്പിൽ് 1971-ന് മുൻപുള്ള കൈവശ ഭൂമിയ്ക്ക് 1964 പട്ടയം കൊടുക്കണമെങ്കിൽ പ്രത്യേക സർക്കാർ ഉത്തരവ് ഇറക്കണം എന്ന സ്ഥിതിയാണ് വന്നിരിക്കുന്നത്.
ഇത്തരമൊരു ഉത്തരവ് ഇറക്കിയാൽ നില നിൽക്കുമോ എന്ന കാര്യത്തിൽ സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടേണ്ടതുണ്ട്. എന്നാൽ ഇതുവരെ നിയമോപദേശം തേടിയിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.