ഡൽഹിയിലെ പ്രമുഖ സ്കൂളുകൾക്ക് ബോംബ് ഭീഷണി; വിദ്യാർഥികളേയും പരിസരവാസികളേയും ഒഴിപ്പിച്ച് പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍  സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി.ഇ- മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. സ്‌കൂളുകളില്‍ എത്തിയ പോലീസ് സംഘം പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്നിരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി. ഇവ കൂടാതെ കൂടുതല്‍ സ്‌കൂളുകള്‍ക്ക് സന്ദേശം ലഭിച്ചതായി വിവരമുണ്ട്.

ബോംബ്ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെച്ചു. സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍.കെ. പുരത്തെ ഡല്‍ഹി പോലീസ് സ്‌കൂളിലും സമാനമായ ഭീഷണിസന്ദേശം ലഭിച്ചിരുന്നു. ഇത് പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!