ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വിജയകരം; സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത്

വാഷിങ്ടണ്‍: ബഹിരാകാശത്തേക്ക് മനുഷ്യനെയും വഹിച്ചുള്ള ബോയിങ് സ്റ്റാര്‍ലൈനറിന്റെ വിക്ഷേപണം വിജയകരം. ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍ നിന്ന് ഇന്ത്യൻസമയം രാത്രി 8.22 ന് സ്റ്റാര്‍ലൈനര്‍ യാത്ര ആരംഭിച്ചത്.

നാസയുടെ ബഹിരാകാശ സഞ്ചാരികളായ, ഇന്ത്യൻ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തേക്ക് യാത്രതിരിച്ചത്.

വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി ഒരാഴ്ചയോളം ഇവര്‍ ഇന്റര്‍നാഷണല്‍ സ്പേസ് സെന്ററില്‍ ഡോക്ക് ചെയ്യും. സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്.

നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുന്‍പ് രണ്ട് തവണ ബഹിരാകാശത്തേക്ക് പോയത്. രണ്ട് തവണയുമായി 322 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചത്.

50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റിക്കാര്‍ഡും സുനിതക്ക് സ്വന്തമാണ്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്.
മെയ് ആറിനാണ് പേടകത്തിന്റെ ആദ്യ വിക്ഷേണം തീരുമാനിച്ചിരുന്നത്.

എന്നാല്‍ വിക്ഷേപണത്തിന് മണിക്കൂറുകള്‍ മുമ്പ് ഇത് മാറ്റിവച്ചു. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. പിന്നീട് പലതവണ വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ മാറ്റിവയ്‌ക്കുകയുണ്ടായി.

ഏറ്റവുമൊടുവില്‍ ജൂണ്‍ ഒന്നിന് തീരുമാനിച്ചിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് ഏകദേശം നാല് മിനിറ്റിന് മുന്‍പ് അറ്റ്‌ലസ് റോക്കറ്റിലെ കമ്പ്യൂട്ടര്‍ സിസ്റ്റം വിക്ഷേപണം നിര്‍ത്താന്‍ സന്ദേശം നല്കിയതിനെ തുടര്‍ന്ന് വീണ്ടും മാറ്റിവച്ചു.

റോക്കറ്റിലെ മൂന്ന് കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ ഒരെണ്ണത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. പിന്നീടാണ് സ്റ്റാര്‍ലൈനര്‍ ഇന്നലെ വിജയകരമായി വിക്ഷേപിച്ചത്.

സ്റ്റാര്‍ലൈനര്‍ പരീക്ഷണം വിജയിച്ചാല്‍ സ്പേസ് എക്സിനൊപ്പം ബോയിങ്ങിനും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കും ഭാവിയില്‍ നിര്‍മിക്കാനിരിക്കുന്ന ബഹിരാകാശ നിലയങ്ങളിലേക്കും ബഹിരാകാശ സഞ്ചാരികളെ എത്തിക്കാനാവും.

വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള പരീക്ഷണമാണ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്.

 

Read Also:ജീപ്പിനെ ഓവർ ടേക്ക് ചെയ്‌ത് ബൈക്ക് ബസിന് മുന്നിലേക്ക് ഇടിച്ചു കയറി; പതിനെട്ടുകാരന് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ്

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ് റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിതിരായ വിവാദ പരാമര്‍ശത്തില്‍...

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം

വിജയ്‌യുടെ മുഖത്ത് അടിക്കാൻ ആഗ്രഹം ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ)...

Related Articles

Popular Categories

spot_imgspot_img