കോഴിക്കോട്: മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ മുസ്തഫ(55) യെ മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാറിൽ നിന്ന് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതൽ മുസ്‌തഫയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.(body of the health supervisor was found in Chaliyar)
തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിൽ മുസ്തഫയുടെ അവസാന മൊബൈൽ ലൊക്കേഷൻ ചെറുവണ്ണൂരിലാണ് എന്ന് കണ്ടെത്തിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മുസ്തഫയുടെ ചെരുപ്പും സ്കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപം കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ മുസ്തഫ പഴയപാലത്തിലൂടെ നടന്നു പോയതായും കണ്ടെത്തി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് വ്യാഴാഴ്ച മൃതദേഹം ചാലിയാറിൽനിന്ന് കണ്ടെത്തിയത്.