തിരുവനന്തപുരം: കാണാതായ 16 കാരന്റെ മൃതദേഹം വീടിന് സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് ആണ് സംഭവം. വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകൻ അർജുനാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മുതൽ അർജുനെ കാണാനില്ലായിരുന്നു. തുടർന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് വീടിനു സമീപത്തെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
നടുറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ശ്രമം; കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
തൃശൂർ: നടുറോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചു. തൃശൂർ മണ്ണുത്തിയിലാണ് ദാരുണ സംഭവം നടന്നത്. കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി(42) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം. സിജോ ബൈക്കിൽ വരുമ്പോഴാണ് റോഡിൽ പൂച്ച കുടുങ്ങി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൂച്ചയെ രക്ഷിക്കാൻ ബൈക്കിൽ നിന്ന് ഇറങ്ങി. ഈ സമയം കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു.









