web analytics

കാണാതായ 22 വയസുകാരന്റെ മൃതദേഹം പുഴയിൽ

കാണാതായ 22 വയസുകാരന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി. കാസർകോട് കസബ കടപ്പുറം സ്വദേശി ആദിത്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഹാർബർ ഗേറ്റിന് സമീപം പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മാത്രമല്ല ആദിത്യന്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടമായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളും അടയാളങ്ങളുമുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

ഹരിപ്പാട്: അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ആലപ്പുഴ ചിങ്ങോലി പന്ത്രണ്ടാം വാർഡ് 71-ാം നമ്പർ അങ്കണവാടിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രിയാണ് സമൂഹവിരുദ്ധരുടെ ആക്രമണം നടന്നത്. അങ്കണവാടിയുടെ മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ കുറേ തല്ലിയുടച്ചു സമീപത്തെ പറമ്പിലിട്ട നിലയിലാണ്. ബാക്കിയുളളവ എടുത്തുകൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, ചെടിച്ചട്ടിയിലെ മണ്ണ് വാരി വരാന്തയിലും വിതറിയിട്ടിരിക്കുകയാണ്. ഗ്രാമ പഞ്ചായത്ത് അധികൃതർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി. അടുത്ത കാലത്തായി പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം വർധിച്ചു വരുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

ന്യൂസിലാൻഡിൽ ഭക്ഷണശാലയിൽ ഇന്ത്യൻ യുവാവിന് നേരെ ക്രൂരമായ ആക്രമണം; കബാബ് വടിയും റോളിംഗ് പിന്നും ഉപയോഗിച്ച് എല്ലുകൾ അടിച്ചൊടിച്ചു

ഓക്ക്‌ലൻഡിലെ ഒരു ഭക്ഷണശാലയിൽ ഇന്ത്യൻ തൊഴിലാളിയെ ആക്രമിച്ച കേസിൽ ഒരാളെ കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു.

കബാബ് വടിയും റോളിംഗ് പിന്നും ഉപയോഗിച്ചുള്ള മർദ്ദനമേറ്റ 27 വയസ്സുള്ള ജീവനക്കാരനെ കാലിലും, വിരലുകളിലും ഉൾപ്പടെ ശരീരത്തിന്റെ പല ഭാഗത്തു മുറിവേറ്റ നിലയിൽ ആണ്.

ഇദ്ദേഹത്തിനെ ഓക്ക്‌ലാൻഡ് സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൂന്ന് മണിക്കൂർ നീണ്ട ഓർത്തോപീഡിക് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

2025 ജൂൺ 29 ന് രാത്രിയിൽ ഡാക്കു കബാബിന്റെ ഹെൻഡേഴ്സൺ ബ്രാഞ്ചിൽ വെച്ചാണ് ആക്രമണം നടന്നതെന്ന് ജീവനക്കാരന്റെ കുടുംബം പറഞ്ഞു.

പത്ത് ആഴ്ചകളായിട്ടും നൽകാത്ത ശമ്പളം നൽകാൻ തൊഴിലുടമയോട് ആവർത്തിച്ച് ചോദിച്ചിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കപ്പെടുന്നു.

ഇന്ത്യയിലെ പഞ്ചാബിൽ നിന്ന് 2023 ഓഗസ്റ്റിൽ അംഗീകൃത എംപ്ലോയർ വർക്ക് വിസയിൽ ന്യൂസിലൻഡിൽ എത്തിയ ഈ ജീവനക്കാരൻ, സംഭവം നടന്ന രാത്രിയിൽ വൈകുന്നേരം 7 മണിക്ക് ജോലി ആരംഭിച്ചിരുന്നു.

എന്നാൽ പുലർച്ചെ 2.30 മണിയോടെ, റോഡരികിൽ ക്ലീൻമാർ ഇയാളെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

ജീവനക്കാരന്റെ കുടുംബം പറയുന്നതനുസരിച്ച്, സംഭവം നടന്ന രാത്രി 11 മണിയോടെ സ്ഥാപന ഉടമ ജീവനക്കാരനോട് സംസാരിക്കണം എന്ന് പറയുകയും തുടർന്ന് ഉടമയും മറ്റ് അഞ്ച് പേരും ചേർന്ന് ഇയാളെ ആക്രമിക്കുകയും ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടമ ഉൾപ്പെടെ ആറ് പേർ കബാബ് വടിയും റോളിംഗ് പിന്നും ഉപയോഗിച്ച് അടിച്ചു, ഇടതു കാലിൽ ഒടിവുകൾ, മൂക്കിന്റെ അസ്ഥി ഒടിവുകൾ, വിരലിന് പരിക്കുകൾ, നെഞ്ചിന് പരിക്കുകൾ, മറ്റ് നിരവധി പരിക്കുകൾ എന്നിവ ഉണ്ടായി എന്ന് യുവാവിന്റെ കുടുംബം ആരോപിക്കുന്നു.

ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു

കോഴിക്കോട്: ഡ്യൂട്ടിക്കിടെ ആശുപത്രിയിലെത്തിയ സംഘം ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു. കോഴിക്കോട് മണിയൂരിലാണ് സംഭവം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.

ഡോക്ടര്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇവർ ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Summary:
The body was recovered from the river near Harbor Gate. Locals also reported that the gold ornaments that Adithyan was wearing were missing.



spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

2000 കോടി തട്ടിപ്പ്: 24 ന്യൂസ് ചാനല്‍ ചെയർമാൻ ഒന്നാം പ്രതി കേസിലെ ഞെട്ടിക്കുന്ന കഥകൾ പുറത്ത്

കൊച്ചി: 24 ന്യൂസ് ചാനൽ ചെയർമാൻ മുഹമ്മദ് ആലുങ്ങലിനെതിരെ 2000 കോടി...

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്ത് പ്രതി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂങ്ങിയെങ്കിലും കയർ പൊട്ടി വീണു; ജയിലിൽ കഴുത്തറുത്ത്...

താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ

താമര വില ഇടിഞ്ഞു; വിപ്ലവം സൃഷ്ടിച്ച് മുല്ലപ്പൂ കൊല്ലം: രണ്ടാഴ്ചയ്ക്കിടെ മുല്ലപ്പൂവിന്റെ വില...

മൂക്കുത്തി ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്; സമാന അനുഭവം മൂന്ന് സ്ത്രീകള്‍ക്ക്

മൂക്കുത്തി ഉപയോഗിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; ഇങ്ങനെയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ട്; സമാന അനുഭവം...

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ സിഡ്‌നി∙ കുട്ടികളെ...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥി അറസ്റ്റില്‍

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാര്‍ഥി അറസ്റ്റില്‍ കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ...

Related Articles

Popular Categories

spot_imgspot_img