കൊല്ലം: കാണാതായ 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കിളിക്കൊല്ലൂരിലാണ് സംഭവം. മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകൾ നന്ദനയുടെ മൃതദേഹം ആണ് കണ്ടെത്തിയത്.
വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.
തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. നന്ദന കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് സ്റ്റേഷൻ പരിസരത്തുള്ള തോട്ടിൽ നിന്നും
പാലക്കാട് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള തോട്ടിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് റെയിൽവേ സ്റ്റേഷൻ ഗണേശഗിരി തെക്കേ റോഡിലുള്ള തോട്ടിൽ നിന്നും സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. 50 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സമീപത്ത് താമസിക്കുന്ന ആളുകളാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ ഷൊർണൂർ പോലീസ് സ്ഥലത്ത് എത്തിച്ചേർന്ന് പരിശോധന നടത്തി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.
Summary: The body of a missing 17-year-old girl was found in a canal in Kollam’s Kilikollur. The deceased has been identified as Nandana, daughter of Suresh from Moonnamkutty.