തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം മര്യനാട് ആണ് അപകടമുണ്ടായത്. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. (boat overturned accident; fisherman died)
ഇന്ന് രാവിലെ 6.30 നാണ് സംഭവം. മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം തിരയില്‍ പെട്ട് മറിയുകയായിരുന്നു. 12 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അരുള്‍ദാസന്‍, ബാബു എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിൽപ്പെട്ട അത്തനാസിന്റെ നില ഗുരുതരമായതിനാല്‍ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നീന്തിക്കയറിയാണ് രക്ഷപ്പെട്ടത്.\
