മുതലപ്പൊഴിയിൽ വീണ്ടും വള്ളം അപകടം. വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി മരിച്ചു. അപകടത്തിൽപ്പെട്ട മറ്റു മൂന്നു പേരെ രക്ഷപ്പെടുത്തി. അഞ്ചുതെങ്ങ് സ്വദേശി അബ്രഹാം ആണ് മരിച്ചത്. മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത് അപകടത്തിൽപ്പെട്ട അബ്രഹാമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.