മുംബൈ: മുംബൈയിൽ യാത്രക്കാരുമായി പോയ ബോട്ട് മുങ്ങി അപകടം. രണ്ടുപേർ മരിച്ചു. മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്താണ് അപകടമുണ്ടായത്.(Boat accident in Mumbai; two death)
ഗേറ്റ്‌വേയിൽ നിന്ന് മുംബൈക്ക് സമീപമുള്ള എലിഫൻ്റ ദ്വീപിലേക്ക് പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. എൺപതോളം യാത്രക്കാർ ബോട്ടിൽ ഉണ്ടായിരുന്നതായാണ് വിവരം. 60 പേരെ രക്ഷപ്പെടുത്തി. യാത്ര ബോട്ടിൽ മറ്റൊരു സ്പീഡ് ബോട്ട് ഇടിച്ചതാണ് അപകടത്തിന് കാരണം എന്നാണ് വിവരം.
അപകടസ്ഥലത്ത് രക്ഷാപ്രവത്തനം തുടരുകയാണ്. ‘നീൽകമൽ’ എന്ന ബോട്ടാണ് മറിഞ്ഞത്. സ്ഥലത്ത് നേവി, കോസ്റ്റ് ഗാർഡ്, യെല്ലോഗേറ്റ് പോലീസ് സ്റ്റേഷൻ, പ്രാദേശിക മത്സ്യബന്ധന ബോട്ടുകൾ എന്നിവരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.