പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്ഫോടനം. 24 പേര്‍ കൊല്ലപ്പെട്ടു. 46 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ക്വറ്റ റെയില്‍വേ സ്റ്റേഷനിലാണ് സ്ഫോടനം ഉണ്ടായത്. (Blast at railway station in Pakistan; 24 death)
അതേസമയം സ്‌ഫോടനം ചാവേർ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വേ സ്റ്റേഷന്റെ ബുക്കിങ് ഓഫീസിലാണ് സ്ഫോടനം നടന്നത്. സ്റ്റേഷനില്‍ തിരക്ക് ഉണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.പെഷാവറിലേക്കുള്ള ജാഫര്‍ എക്‌സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തതായാണ് പുറത്തു വരുന്ന വിവരം.
സംഭവം നടന്ന സ്ഥലത്ത് പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റവരെ ക്വറ്റയിലെ സിവില്‍ ഹോസ്പിറ്റലിലേക്ക് മാറ്റി.
തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് അപകടം; കാണാതായ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി