ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തിൽ രണ്ടു കുട്ടികളടക്കം നാലുപേർ മരിച്ചു. ഷെയർ കോളനിയിലെ താമസക്കാരനായ നസീർ അഹമ്മദ് നദ്രൂ, ഷെയർ കോളനിയിലെ അസം അഷ്‌റഫ് മിർ, ആദിൽ റഷീദ് ഭട്ട്, അബ്ദുൾ റഷീദ് ഭട്ട് എന്നിവരാണ് മരിച്ചത്.(blast at jammu kashmir four people died including children)
ബരാമുള്ളയിലെ സോപോർ മേഖലയിലാണ് സ്ഫോടനം നടന്നത്. ആക്രി സാധനങ്ങൾ ഇറക്കുന്നതിന് ഇടയിലാണ് സ്ഫോടനമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.