നഗ്നഫോട്ടോ കാണിച്ച് നൈജീരിയൻ സംഘത്തിന്റെ ഭീഷണി ; യുകെയിൽ പതിനാറുകാരൻ ജീവനൊടുക്കി

നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയതിനെ തുടർന്ന് യുകെയിൽ വിദ്യാർഥി ജീവനൊടുക്കി. ശ്രീലങ്കൻ വംശജനായ ഡിനൽ ഡി ആൽവിസ് (16) ആണ് ക്രോയിഡോണിൽ ജീവൻ ഒടുക്കിയത്. നൈജീരിയൻ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ആയിരുന്നു ആത്മഹത്യ. സ്‌നാപ്ചാറ്റ് വഴി നൈജീരിയയിൽ നിന്നെന്നു കരുതുന്ന ഒരു വ്യക്തി ഡിനൽ ഡി ആൽവിസിനെ ബന്ധപ്പെട്ടതിന് ശേഷം ഡിനലിന്റെ രണ്ട് നഗ്ന ഫോട്ടോകൾ അയച്ചു കൊടുക്കുകയായിരുന്നു. 100 പൗണ്ട് നൽകിയില്ലെങ്കിൽ, ഡിനലിന്റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലെയും ഫോളോവേഴ്‌സിനു ഫോട്ടോകൾ അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മികച്ച ഫുട്‌ബോൾ കളിക്കാരനും റഗ്ബി കളിക്കാരനുമായിരുന്നു ഡിനൽ.

ഇതേ തുടർന്ന് മാനസികമായി തളർന്ന ഡിനൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ തുനിയാതെ വീട് വിട്ടിറങ്ങി. തുടർന്ന് ഡിനൽ നൈജീരിയൻ സംഘത്തിന്റെ ഭീഷണി വിവരങ്ങൾ വിവരിച്ചു കൊണ്ട് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു വിഡിയോ ചെയ്യുകയായിരുന്നു. തെക്കൻ ലണ്ടനിലെ സട്ടണിൽ താമസിക്കുന്ന ഡിനൽ ക്രോയിഡോണിലെ വിറ്റ്ഗിഫ്റ്റ് സ്‌കൂൾ വിദ്യാർഥിയായിരുന്നു. ജിസിഎസ്ഇ വിജയകരമായി പൂർത്തിയാക്കിയ ശേഷം എ ലെവലിൽ പഠനം തുടർന്ന ഡിനൽ ഇംഗ്ലിഷിലും ഇക്കണോമിക്‌സിലും സ്‌കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാർഥിയായിരുന്നു.

2022 ഒക്ടോബറിലാണ് ഭീഷണി ആരംഭിച്ചത് എന്നാണ് ലഭ്യമായ വിവരം. ഭീഷണി മുഴക്കിയ ആളിനെ ബ്ലോക്ക് ചെയ്തത് കൊണ്ട് രക്ഷപ്പെടാൻ ആകില്ലെന്നും 100 പൗണ്ട് നൽകണമെന്നും ബ്ലാക്ക്‌മെയ്‌ലർ പറഞ്ഞതായി സാക്ഷി മൊഴികൾ ഉണ്ട്‌. തന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ പലരുടെ കൈകളിലും എത്തിയിരിക്കും എന്നായിരുന്നു ഡിനൽ ആൽവിസ് വിചാരിച്ചത്. ബ്ലാക്ക്‌മെയ്‌ൽ ചെയ്ത ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസും നാഷനൽ ക്രൈം ഏജൻസിയും അറിയിച്ചു. എന്നാൽ ഡിനലിനെതിരെ ഭീഷണി മുഴക്കിയ വ്യക്തി നൈജീരിയ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസും നാഷനൽ ക്രൈം ഏജൻസിയും അറിയിച്ചു.

Read Also : ജോജുവിന്റെ പണി കഴിഞ്ഞു

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

Related Articles

Popular Categories

spot_imgspot_img