web analytics

റെയിൽവേ,ആഭ്യന്തരം, പ്രതിരോധം, ധനം, ഐടി…മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ ബിജെപിക്ക് തന്നെ; സഹമന്ത്രി സ്ഥാനങ്ങളിൽ സഖ്യക്ഷികൾ

നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിൽ സുപ്രധാന മന്ത്രിസ്ഥാനങ്ങളിൽ ബിജെപി തന്നെ തുടർന്നേക്കുമെന്ന് സൂചന. തെലുങ്കുദേശം പാർട്ടി, ജെഡിയു, എൽജെപി എന്നിവർക്ക് ഡിമാൻഡുകൾ ഉന്നയിക്കാനുള്ള സാഹചര്യമുണ്ടെങ്കിലും പ്രധാന വകുപ്പുകൾ തുടരാനാണ് ബിജെപിയുടെ തീരുമാനം എന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (BJP will lead in important departments in the third Modi cabinet)

ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, റെയിൽവേ, നിയമം, വിദേശകാര്യം, ഐടി വകുപ്പുകൾ ആണ് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ നീക്കം. എന്നാൽ, ഈ വകുപ്പുകളിലെ സഹമന്ത്രി സ്ഥാനങ്ങളിലേക്ക് സഖ്യകക്ഷികളെ പരിഗണിക്കാൻ സാധ്യതയുണ്ട്. ഒറ്റയ്ക്ക് ഭരണം അസാധ്യമായ നിലയ്ക്ക് അങ്ങനെയല്ലാതെ നിലനിൽപ്പില്ല എന്നതും ശ്രദ്ധേയമാണ്.

രണ്ടാം മോദി മന്ത്രിസഭയിൽ അശ്വിനി വൈഷ്ണവ് റെയിൽവേ, ഐടി മന്ത്രിയും അർജുൻ രാം മേഘ്‌വാൾ നിയമമന്ത്രിയുമായിരുന്നു. ഇവർ തന്നെയാണോ സ്ഥാനങ്ങളിൽ തുടരുകയെന്നതിൽ സ്ഥിരീകരണമില്ല. ആഭ്യന്തരം അമിത് ഷായും പ്രതിരോധം രാജ്നാഥ് സിങ്ങും ധനകാര്യം നിർമല സീതാരാമനും വിദേശകാര്യം എസ്.ജയ്ശങ്കറുമാണ് കാബിനറ്റ് മന്ത്രിമാരായിരുന്നത്. ഇത് അതേപടി നിലനിർത്തിയേക്കും.

Read also: ഇനി ഇപ്പോ പാർലമെന്റിൽ അവർ ചാണകത്തെ സഹിക്കട്ടെ; കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്ന് തൃശൂർ എംപി സുരേഷ് ഗോപി

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

ഇനി ഇവി യുഗം! പെട്രോൾ – ഡീസൽ വണ്ടികൾക്ക് പണി വരുന്നു; പുതിയ ഇവി നയം പുറത്തിറക്കി സർക്കാർ

രാജ്യതലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന വായുമലിനീകരണത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ട് ഡൽഹി സർക്കാർ...

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും 18 ഓവറിൽ അടിച്ചൊതുക്കി

ആർസിബിയെ കശാപ്പ് ചെയ്ത് രാജസ്ഥാൻ! വൈഭവിന്റെ താണ്ഡവം! 202 റൺസ് വെറും...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം വിവാദത്തിൽ: ഫർമാൻ ഖാനെതിരെ പോക്സോ കേസ്; സിപിഎം നേതാക്കളും കുരുക്കിലേക്ക്?

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ഇപ്പോൾ...

പുഴയിൽ കുളിക്കാനിറങ്ങിയ കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരത്തെ നടുക്കി വൻ ദുരന്തം. പുളിയാവ് പുഴയിൽ കുളിക്കാനിറങ്ങിയ ഒരേ...

Related Articles

Popular Categories

spot_imgspot_img