സന്ദീപ് വാര്യർക്കെതിരെ ബിജെപി അണ്‍ഫോളോ ക്യാമ്പയിന്‍; മറുപടിയായി കോൺഗസ്സിന്റെ ഫോളോ ക്യാമ്പയിനും; ‘വിശ്വസിച്ചു വന്നവരെ ചേർത്തു നിർത്തു’മെന്നു കോൺഗ്രസ്

ബിജെപി വിട്ട് കോൺഗ്രസ്സിൽ ചേക്കേറിയ സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍. ഇതിനു മറുപടിയായി, അദ്ദേഹത്തെ ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ക്യാമ്പയിനും മറുവശത്തുണ്ട്. BJP unfollow campaign against Sandeep Warrier.

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്പോള്‍ ഉണ്ടായിരുന്നത് 3,18,000 ഫോളോവേഴ്‌സാണ്. ബിജെപി ക്യാമ്പയിന് പിന്നാലെ ഇത് 2,95,000 ആയി കുറഞ്ഞു. കോണ്‍ഗ്രസ് ക്യാമ്പയിന് പിന്നാലെ ഇത് വീണ്ടും 2,99,000 ആയി ഉയര്‍ന്നു. ബിജെപിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്ദീപ് ഫേസ്ബുക്കില്‍ കൊടുത്തിരുന്ന ഡിസ്‌ക്രിപ്ഷന്‍ ബിജെപി കേരള സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ എന്നായിരുന്നു. ഇപ്പോള്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നാക്കി മാറ്റിയിട്ടുണ്ട്.

പി സരിന്‍ കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്കു പോയപ്പോഴും സമാനമായ കാര്യം നടന്നിരുന്നു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച അണ്‍ഫോളോ ക്യാമ്പയിന്‍ വഴി പി സരിന്റെ ഫോളോവേഴ്‌സ് കുറയുകയും ചെയ്തിരുന്നു. പിന്നാലെ എല്‍ഡിഎഫ് ഫോളോ ക്യാമ്പയിനുമായി രംഗത്തെത്തുകയും ചെയ്തു. ഐ[പ്പോൾ അതേകാര്യം തിരിച്ചു സംഭവിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img