News4media TOP NEWS
ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അറസ്റ്റില്‍ മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ; ഒടുവിൽ പിടിവീണു, വീഡിയോ പുതുവർഷം ആഘോഷിക്കാൻ കൊച്ചിയിൽ എത്തുന്നവർക്ക് സന്തോഷ വാർത്ത; വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി, പോലീസ് നടപടിയ്ക്ക് സ്റ്റേ

ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ കഠിന വ്രതം; ശരീരത്തിൽ 6 തവണ അടിക്കും; 48 ദിവസത്തെ വ്രതം; അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കാൻ അണ്ണാമലൈ

ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ കഠിന വ്രതം; ശരീരത്തിൽ 6 തവണ അടിക്കും; 48 ദിവസത്തെ വ്രതം; അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കാൻ അണ്ണാമലൈ
December 27, 2024

ചെന്നൈ: ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയുടെ വ്രതത്തിന് ഇന്ന് തുടക്കം.

ചെന്നൈയിലെ വീടിന് മുന്നിൽ വെച്ച് സ്വന്തം ശരീരത്തിൽ 6 തവണ അടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങുന്നത്. വ്രതം പൂർത്തിയാക്കിയ ശേഷം പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തും.

ഡിഎംകെ സർക്കാർ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

ഗവർണർ ആർ എൻ രവി ഇന്ന് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ബിജെപി സംഘം നേരിട്ട് കണ്ടു വിഷയത്തിൽ പരാതി നൽകും.

തമിഴ്നാട്ടിലെ ഡിഎംകെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ശപഥം.

ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലാണ് ബി ജെ പി തമിഴ്നാട് അധ്യക്ഷൻ പ്രഖ്യാപിച്ചത്

. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തു. ഇന്ന് മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വൃതമെടുക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.

അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായതടക്കമുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയ അണ്ണാമലൈ, ഡി എം കെ സർക്കാരിനെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

ദളിത് യുവതിയ്ക്ക് നേരെ പീഡന ശ്രമം, പുറത്തു പറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിയും; ജിജോ തില്ലങ്കേരി അ...

News4media
  • Kerala
  • News
  • Top News

മിക്സ്ചർ കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും; അഞ്ചു വയസ്സുകാരൻ മരിച്ചു

News4media
  • India
  • News
  • Top News

ടിക്കറ്റെടുക്കാൻ കയ്യിൽ പണമില്ല, ട്രെയിനിന് അടിയിൽ കയറിയിരുന്ന് യുവാവ് സഞ്ചരിച്ചത് 250 കിലോമീറ്റർ! ;...

News4media
  • Editors Choice
  • News
  • Pravasi

നാല് വയസുകാരൻ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ വീണു; രക്ഷകനായി ലൈഫ് ഗാർഡ്

News4media
  • Editors Choice
  • Kerala
  • News

ജീവനക്കാരിയോട്മോശമായി പെരുമാറി; രേഖാമൂലം പരാതി നൽകാതെ തന്നെ ജഡ്ജിക്കെതിരെ നടപടി;  ഹൈക്കോടതി അഡ്മിനിസ...

News4media
  • Editors Choice
  • India
  • News

അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ; അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന...

© Copyright News4media 2024. Designed and Developed by Horizon Digital