കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ആവർത്തിച്ച് ബിജെപി. സംസ്ഥാന പ്രസിഡന്റും വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിന്‍റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. വിഷയം 1984ൽ പ്രമോദ് മഹാജൻ ഉന്നയിച്ചത് ആണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ ഒരു അഭിമുഖത്തിൽ സുല്‍ത്താന്‍ ബത്തേരിയെന്നതല്ല യഥാര്‍ത്ഥ പേരെന്നും അത് ഗണപതിവട്ടമെന്നാണെന്നും ജയിച്ചാല്‍ പേരുമാറ്റുമെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് വിശദീകരണവുമായി സുരേന്ദ്രൻ രംഗത്തെത്തിയത്. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അതിനെ സുല്‍ത്താൻ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താൻ ചോദിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Read Also: 11.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ