ക്ലിനിക്കുകളുടെ പേരുമാറ്റുന്നതിനെതിരെ ബിജെപി

ക്ലിനിക്കുകളുടെ പേരുമാറ്റുന്നതിനെതിരെ ബിജെപി

ജാർഖണ്ഡിലെ അടല്‍ മൊഹല്ല ക്ലിനിക്കുകളുടെ പേര് മദര്‍ തെരേസ അഡ്വാന്‍സ്ഡ് ക്ലിനിക്കുകളായി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ബിജെപി രംഗത്ത്.

നഗരങ്ങളിലെ ചേരിപ്രദേശങ്ങളിലിരിക്കുള്ളവർക്കായുള്ള ആരോഗ്യം സംരക്ഷിക്കാൻ സ്ഥാപിച്ച അടല്‍ മൊഹല്ല ക്ലിനിക്കുകളുടെ പേരാണ് വ്യാഴാഴ്ച സർക്കാർ മാറ്റാൻ തീരുമാനിച്ചത്.

ഈ നീക്കം മതപരിവര്‍ത്തനത്തിന് പ്രോത്സാഹനം നൽകുന്നതിനാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ അമര്‍ കുമാരി ബൗരി ആരോപിച്ചു.

ജാർഖണ്ഡ് സംസ്ഥാനത്തെ രൂപകൽപന ചെയ്ത മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പാരമ്പര്യത്തെ അപമാനിക്കുന്നതും ഇത്തരം നീക്കങ്ങൾ വഴി ചെറുതാക്കുന്നതുമാണെന്ന് അവർ ആരോപിച്ചു.

സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ മതപരിവര്‍ത്തനം നടപ്പിലാക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിൽ എന്നാണു ആരോപണം.

മദര്‍ തെരേസ ബുദ്ധിമുട്ടുകളില്‍ കഴിയുന്നവർക്കായി നടത്തിയ സേവനങ്ങള്‍ പ്രശംസനീയമാണെന്ന് അമര്‍ കുമാരി ബൗരി പറഞ്ഞു.

എന്നാല്‍ മദര്‍ തെരേസയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ക്ക് കുട്ടികളെയും മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ചില ഗുരുതരമായ ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ പാഠ പുസ്തകങ്ങളിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി എന്‍സിഇആര്‍ടി. ഹയര്‍ സെക്കന്‍ഡറി പ്രത്യേക പാഠഭാഗമായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന.

പാഠഭാഗം തയാറാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം അവസാനഘട്ടത്തിലാണ് എന്നാണ് വിവരം. ഓപ്പറേഷൻ സിന്ദൂറിനു പുറമെ എങ്ങനെയാണ് രാജ്യങ്ങള്‍ അതിര്‍ത്തി ഭീഷണികളെ നേരിടുക, ഇത്തരം സമയങ്ങളിലെ നയതന്ത്രം, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം തുടങ്ങിയവയും പാഠഭാഗത്ത് ഉള്‍പ്പെടുത്തും.

ഏപ്രില്‍ 22നായിരുന്നു ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളായ 26 പേര്‍ കൊല്ലപ്പെട്ടത്.

ഈ ആക്രമണത്തിന് തിരിച്ചടിയായി മെയ് 7ന് പാകിസ്ഥാനിലേയും പാക് അധിനിവേശ കശ്മീരിലേയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ഈ നടപടിക്ക് ഇന്ത്യ പേര് നൽകിയിരുന്നത്.

ബഹവല്‍പൂര്‍, മുരിഡ്‌കെ അടക്കമുള്ള ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് മെയ് ഏഴ് അര്‍ധരാത്രി ഇന്ത്യയുടെ ആക്രമണം നടന്നത്. ബഹാവല്‍പൂരിലെ ജെയ്‌ഷെ ആസ്ഥാനമായിരുന്നു ഇന്ത്യ തകര്‍ത്തത്. മുരിഡ്‌കെയിലെ ലഷ്‌കര്‍ ആസ്ഥാനവും ഇന്ത്യ തകര്‍ത്തിരുന്നു.

രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം

ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും രാജ്യത്തിന്റെ കുന്തമുനയായിരുന്ന മിഗ് 21 സെപ്റ്റംബറിൽ വിരമിക്കുന്നു.

സെപ്റ്റംബർ 19 ന് ചണ്ഡീഗഡ് വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി റഷ്യൻ നിർമിത ഫൈറ്റർ ജെറ്റ് ഇന്ത്യൻ വ്യോമസേനയോട് വിടപറയും.

നിലവിൽ മിഗ് 21 ബൈസണിന്റെ രണ്ട് സ്‌ക്രാഡ്രണുകളാണ് സജീവമായിട്ടുള്ളത്. 1963 ലാണ് വ്യോമസേന മിഗ് 21 നെ ഏറ്റെടുക്കുന്നത്.

ഇതിന് ശേഷം ടൈപ്പ് -77, ടൈപ്പ് 96 , ബിഎഎസ്, ബൈസൺ തുടങ്ങി 700 ൽ അധികം മിഗ് 21 വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായിട്ടുണ്ട്.

22 ൽ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പകരം വരാനുള്ള യുദ്ധ വിമാനങ്ങളുടെ കുറവുമൂലം വിരമിക്കൽ നീട്ടിവെച്ചു. 2017 നും 2024 നും ഇടയിൽ നാലു മിഗ് സ്‌ക്വാഡ്രണുകൾ പിൻവലിക്കുകയുണ്ടായി.

സിംഗിൾ എൻജിൻ, സിംഗിൾ സീറ്റർ മൾട്ടിറോൾ ഫൈറ്റർ/ ഗ്രൗണ്ട് അറ്റാക്ക് എയർക്രാഫ്റ്റ് വിമാനമാണ് മിഗ് 21.

വിവിധ ആധുനിക സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി വിമാനത്തെ ഇടക്കാലത്ത് കൂടുതൽ കരുത്തുറ്റതാക്കിയെങ്കിലും സ്പീഡും ഭാരവാഹക ശേഷിയും വർധിപ്പിക്കാൻ കഴിഞ്ഞില്ല.

മണിക്കൂറിൽ 2230 കിലോമീറ്ററാണ് പരമാവധി വേഗത. രാജ്യം നേരിട്ട വിവിധ സംഘർഷങ്ങളിൽ മികച്ച പ്രകടനം നേരിട്ടെങ്കിലും അപകടങ്ങൾ ഇവയ്ക്ക് പറക്കുന്ന ശവപ്പെട്ടി എന്ന പേര് നേടിക്കൊടുത്തു.

Summary:
The BJP has opposed the Jharkhand government’s decision to rename the Atal Mohalla Clinics as Mother Teresa Advanced Clinics. These clinics, originally established to provide healthcare to residents of urban slum areas, were renamed by the state government on Thursday.



spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ

പ്രായത്തിന് റിവേഴ്സ് ഗിയറിട്ട ഇച്ചാക്കക്ക് ഇന്ന് പിറന്നാൾ കൊച്ചി: മമ്മൂട്ടിക്ക് ഇന്ന് 74-ാം...

ബ്രില്യന്‍റ് അനീഷ് മണ്ടന്‍ അപ്പാനി ശരത്

‘ബ്രില്യന്‍റ് അനീഷ്, മണ്ടന്‍ അപ്പാനി ശരത്’ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

Related Articles

Popular Categories

spot_imgspot_img