ന്യൂഡല്‍ഹി: വയനാടിനെയും വയനാട്ടിൽ ജനങ്ങൾക്കുമേതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. വയനാട്ടില്‍ അഞ്ഞൂറിലധികം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് ആണ് പ്രദീപ് ഭണ്ഡാരിയുടെ ആരോപണം. ഇരകള്‍ക്ക് വേണ്ടി മുന്‍ എംപി രാഹുല്‍ ഗാന്ധി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിക്കുന്നു. (Bjp leader Pradeep Bhandari allegations against wayanad and rahul Gandhi)
എക്‌സിലൂടെയാണ് ബിജെപി വക്താവിന്റെ വിവാദ പരാമർശം. ‘എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാടിന്റെ ജനവിധിയെ വഞ്ചിച്ചു. വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റി. 500 ലധികം ബലാത്സംഗ കേസുകള്‍ നടന്നിട്ടും ഇരകളെ ആശ്വസിപ്പിക്കാന്‍ ഒരു സന്ദര്‍ശനം പോലും രാഹുല്‍ നടത്തിയില്ല.
2019 ല്‍ 17 പേരുടേയും 2021 ല്‍ 53 പേരുടേയും 2022 ല്‍ 28 പേരുടേയും 2024-ല്‍ നൂറുകണക്കിന് ആളുകളുടേയും മരണത്തിലേക്ക് നയിച്ച ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു. കോണ്‍ഗ്രസ് ജനങ്ങളെ നിസ്സാരമായി കാണുകയും വോട്ട് ബാങ്ക് ഉറപ്പിക്കുന്നതിലൂടെ വര്‍ഗീയ രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നു എന്നും പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
പ്രിയങ്കാ ഗാന്ധിയുടെ അരങ്ങേറ്റം പൂര്‍ണമായും തള്ളപ്പെടും. ഇത്തവണ ജനങ്ങള്‍ ഉത്തരം നല്‍കും എന്നുമാണ് പ്രദീപ് ഭണ്ഡാരി പറഞ്ഞത്.
മണ്ണൂർ എം.സി റോഡിൽ വൻ സ്പിരിറ്റ് വേട്ട; ഹൂബ്ലിയിൽ നിന്നും കോട്ടയത്തേക്ക് സ്പിരിറ്റ് കടത്തിയ രണ്ടംഗ സംഘം പിടിയിൽ; പിടികൂടിയത് രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ്; കടത്തിയത് കാലിത്തീറ്റ ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച്