കല്ലൂര്‍ക്കാട്: ബിജെപി കല്ലൂര്‍ക്കാട് പഞ്ചായത്ത് പൊതുസമ്മേളനവും പുതിയ അംഗങ്ങള്‍ക്കുള്ള സ്വീകരണവും നടന്നു. ചടങ്ങ് ബിജെപി ദേശീയ കൗണ്‍സിലംഗം പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
ബിജെപി കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സാബു. കെ.എസ് അധ്യക്ഷനായ ചടങ്ങില്‍ ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി. സജീവ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ഈസ്റ്റ് ജില്ലാ ജന. സെക്രട്ടറി അഡ്വ. സൂരജ് ജോണ്‍, ജില്ലാ വൈസ് പ്രസിഡന്റ് രാജി രാജന്‍, ജില്ലാ സെക്രട്ടറിമാരായ രേഖ പ്രഭാത്, അജിത കുമാരി, വാഴക്കുളം മണ്ഡലം പ്രസിഡന്റ് ബി. ബിനുകുമാര്‍, മണ്ഡലം ജന.സെക്രട്ടറിമാരായ കെ.പി. തങ്കക്കുട്ടന്‍, കെ.എസ്. സജി, സംസ്ഥാന കൗണ്‍സിലംഗം സെബാസ്റ്റ്യന്‍ മാത്യു, വാര്‍ഡംഗം സുമിതി സാബു എന്നിവര്‍ സംസാരിച്ചു.
ഇ.വി. വാസുദേവന്‍ നമ്പൂതിരി സ്വാഗതവും കല്ലൂര്‍ക്കാട് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രാജേഷ് കെ.റ്റി. നന്ദിയും പറഞ്ഞു.
Summary: BJP Kallurkkad Panchayat general meeting and new member reception were held. Event was inaugurated by BJP National Council member P.C. George