മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുമെന്ന് അറിയിപ്പ്. നാളെ രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്. നിലവിൽ ജലനിരപ്പ് 135.95 അടിയായി ഉയർന്നിട്ടുണ്ട്. പെരിയാർ നദിയിലൂടെ … Continue reading മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed