തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകൾ ഇങ്ങെടുക്കണം;മിഷൻ 41 യാഥാർത്ഥ്യമാക്കാൻ 31 ജില്ലാ പ്രസിഡൻ്റുമാർ; ബിജെപി കോർ കമ്മിറ്റി യോഗ തീരുമാനം ഇങ്ങനെ

കൊച്ചി: 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 41 സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ ഒരുങ്ങി ബിജെപി. നിയമസഭ തെരഞ്ഞെടുപ്പിൽ മിഷൻ 41 യാഥാർത്ഥ്യമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്താനും ഇന്നലെ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

വരുന്ന ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ബിജപി ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകളിൽ ഇക്കുറി ഭരണം പിടിക്കണമെന്നും അതിനായി സംഘടനാ തലത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും യോ​ഗം തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലെ ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാനും കോർ കമ്മിറ്റിയിൽ തീരുമാനമായി. ഇതോടെ സംസ്ഥാനത്ത് ബിജെപി ജില്ലാ പ്രഡിസന്റുമാരുടെ എണ്ണം മുപ്പത്തിയൊന്നാകും.

അതേസമയം, ഇന്നലെ കൊച്ചിയിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ നേതൃമാറ്റത്തെ പറ്റി ചർച്ചകൾ നടന്നില്ല. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള സംഘടനാപരമായ പ്രവർത്തനങ്ങൾക്കാണ് കോർ കമ്മിറ്റി യോഗം മുൻതൂക്കം നൽകിയത്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മിഷൻ 41 എന്നതായിരിക്കും ബിജെപിയുടെ ലക്ഷ്യം. സംസ്ഥാനത്ത് 41 നിയമസഭ സീറ്റുകളിൽ വിജയം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാനാണ് കോർ കമ്മിറ്റി യോഗത്തിലെ ധാരണ. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടാണ് സംസ്ഥാനത്ത് ബിജെപി ജില്ലാ കമ്മിറ്റികൾ വിഭജിക്കാൻ ധാരണയായിരിക്കുന്നത്

spot_imgspot_img
spot_imgspot_img

Latest news

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

Other news

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം ! ആദ്യ കേസ് റിപ്പോർട്ട് ചെയ്തു; മുന്നറിയിപ്പ്

അമേരിക്കയിൽ അതിമാരകമായ ഹെനിപാ വൈറസിന്റെ സാന്നിധ്യം. ആദ്യ കേസ് നോര്‍ത്ത് അമേരിക്കയില്‍...

കാട്ടുപന്നിയെന്ന് തെറ്റിദ്ധരിച്ചു; ചങ്ങാതിയെ വെടിവച്ച് വീഴ്ത്തി വേട്ട സംഘം

പാൽഘർ: പന്നിയെന്ന് കരുതി ഉറ്റ സുഹൃത്തിനെ വെടിവച്ച് വീഴ്ത്തി വേട്ടയാടാൻ പോയ...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

Related Articles

Popular Categories

spot_imgspot_img