ബി.​​ജെ.​​പി​​ക്ക്​ സം​​സ്ഥാ​​ന​​ത്ത്​ 20,000 ബൂ​​ത്തു​​ക​​ളി​​ൽ സോ​​ഷ്യ​​ൽ മീ​​ഡി​​യ ക​​ൺ​​വീ​​ന​​ർമാർ; ഓ​​രോ ബൂ​​ത്തി​​ലും പാ​​ർ​​ട്ടി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ക​​ൻ അ​​ഡ്​​​മി​​നാ​​യ ഗ്രൂ​​പ്പു​​കളുമായി സി.പി.എം ; ഓ​​രോ വാ​​ർ​​ഡി​​ലും പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ര​​ണ്ടു​​പേ​​ർ​​ക്ക്​ ചു​​മ​​ത​​ല നൽകി കെ.പി.സി.സി; ഫെയ്സ് ബുക്ക് ഫോളോവേഴ്സ് കൂടുതലുള്ളത് ബി.ജെ.പി ക്ക്, തൊട്ടു പിന്നിൽ സി.പിഎം ; സൈബർ ഇടങ്ങളിൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പോ​​ര്​ ക​​ന​​ക്കു​​ന്നു

കൊച്ചി: സംസ്ഥാനത്ത്  ഫെയ്സ് ബുക്ക് ഫോളോവേഴ്സ് കൂടുതലുള്ളത് ബി.ജെ.പി ക്ക്. തൊട്ടു പിന്നിൽ സി.പിഎം. ഏറ്റവും കുറവ് മുസ്ലിം ലീഗിന്.​​

സോ​​ഷ്യ​​ൽ മീ​​ഡി​​യ ഫോ​​ളോ​​വേ​​ഴ്​​​സ്​

ഫേ​​സ്ബു​​ക്ക്​

സി.​​പി.​​എം -7,78,000
കോ​​ൺ​​ഗ്ര​​സ്​ -3,50,000
ബി.​​ജെ.​​പി -8,00,000
മു​​സ്​​​ലിം​​ലീ​​ഗ്​ -1,25,000
ഇ​​ൻ​​സ്റ്റ​​ഗ്രാം

സി.​​പി.​​എം -3,54,000
കോ​​ൺ​​ഗ്ര​​സ്​ -1,53,000
ബി.​​ജെ.​​പി -77,100
മു​​സ്​​​ലിം​​ലീ​​ഗ്​ -63,800

പതി​​വ് പ്ര​​ചാ​​ര​​ണ​​രീ​​തി​​ക​​ൾ​​ക്കൊ​​പ്പം സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പോ​​ര്​ ക​​ന​​ക്കു​​ക​​യാ​​ണ്. ഫേ​​സ്​​​ബു​​ക്കി​​ലും ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ലു​​മ​​ട​​ക്കം വൈ​​വി​​ധ്യ​​മാ​​ർ​​ന്ന കാ​​മ്പ​​യി​​നു​​ക​​ൾ​​ക്കാ​​ണ്​ പാ​​ർ​​ട്ടി​​ക​​ൾ തു​​ട​​ക്കം​​കു​​റി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വാ​​ട്​​​സ്ആ​​പ്പി​​ൽ സ്റ്റാ​​റ്റ​​സാ​​യും സ​​ന്ദേ​​ശ​​ങ്ങ​​ൾ പ്ര​​ച​​രി​​ക്കു​​ക​​യാ​​ണ്.

സി.​​പി.​​എം തന്ത്രം ഇങ്ങനെ

ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ലും ഫേ​​സ്​​​ബു​​ക്കി​​ലും ഫോ​​ളോ​​വേ​​ഴ്​​​സി​​ന്‍റെ എ​​ണ്ണ​​ത്തി​​ൽ ഏ​​റെ മു​​ന്നി​​ലു​​ള്ള സി.​​പി.​​എ​​മ്മി​​നാ​​ണ്​ സൈ​​ബ​​റി​​ട​​ത്തി​​ൽ മേ​​ൽ​​ക്കൈ. ഓ​​രോ ബൂ​​ത്തി​​ലും പാ​​ർ​​ട്ടി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ക​​ൻ അ​​ഡ്​​​മി​​നാ​​യ ഗ്രൂ​​പ്പു​​ണ്ട്. സം​​സ്ഥാ​​ന​​ത​​ല വി​​വ​​രം താ​​ഴേ​​ക്ക്​ എ​​ത്തി​​ക്കു​​ന്ന​​ത്​ ഈ ​​ഗ്രൂ​​പ് വ​​ഴി​​യാ​​ണ്. യു​​വ​​ജ​​ന സം​​ഘ​​ട​​ന പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കാ​​ണ്​ ​പ്ര​​ധാ​​ന​​മാ​​യും പ്ര​​ചാ​​ര​​ണ ചു​​മ​​ത​​ല. 20 സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ​​യും വി​​വ​​രം സ്​​​റ്റേ​​റ്റ്​ സെ​​ന്‍റ​​ർ ഏ​​കോ​​പി​​പ്പി​​ച്ച്​ താ​​ഴേ​​ക്കു​ ന​​ൽ​​കും. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന്‍റെ നേ​​ട്ടം ഉ​​യ​​ർ​​ത്തി​​ക്കാ​​ണി​​ക്കു​​ക​​യും സ​​ർ​​ക്കാ​​റി​​നെ​​തി​​രാ​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ പ്ര​​തി​​രോ​​ധി​​ക്കു​​ക​​യും ചെ​​യ്യും. ഫേ​​സ്​​​ബു​​ക്ക്, ഇ​​ൻ​​സ്റ്റ​​ഗ്രാം, വാ​​ട്​​​സ്ആ​​പ്, എ​​ക്സ്​ പ്ലാ​​റ്റ്​​​ഫോ​​മു​​ക​​ളി​​ൽ പാ​​ർ​​ട്ടി​​ക്ക്​ പ്ര​​ത്യേ​​കം വി​​ങ്ങു​​ക​​ളു​​ണ്ട്. ഓ​​രോ പ്ര​​ദേ​​ശ​​ത്തെ​​യും വാ​​ട്​​​സ്ആ​​പ്​ ഗ്രൂ​​പ്പു​​ക​​ളി​​ൽ സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സാ​​ന്നി​​ധ്യ​​വു​​മു​​ണ്ട്.ഡി​​ജി​​റ്റ​​ൽ മീ​​ഡി​​യ സെ​​ല്ലുമായി കെ.പി.സി.സി

കെ.​​പി.​​സി.​​സി ഡി​​ജി​​റ്റ​​ൽ മീ​​ഡി​​യ സെ​​ല്ലാ​​ണ്​ സോ​​ഷ്യ​​ൽ മീ​​ഡി​​യ പ്ര​​ചാ​​ര​​ണം ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന​​ത്. ഓ​​രോ വാ​​ർ​​ഡി​​ലും പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ര​​ണ്ടു​​പേ​​ർ​​ക്കാ​​ണ്​ ചു​​മ​​ത​​ല. മ​​ണ്ഡ​​ലം​​ത​​ല​​ത്തി​​ൽ മൂ​​ന്നു പേ​​രും ജി​​ല്ല​​ത​​ല​​ത്തി​​ൽ അ​​ഞ്ചു​ പേ​​ർ വീ​​ത​​വും സോ​​ഷ്യ​​ൽ മീ​​ഡി​​യ ടാ​​സ്​​​ക്ഫോ​​ഴ്​​​സി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. സ്​​​റ്റേ​​റ്റ്​ സെ​​ല്ലി​​​ൽ​​നി​​ന്നു​​ള്ള വി​​വ​​ര​​ങ്ങ​​ൾ അ​​പ്പ​​പ്പോ​​ൾ ഈ ​​സം​​ഘ​​ങ്ങ​​ൾ അ​​പ്​​​ഡേ​​റ്റ്​ ചെ​​യ്യും. കോ​​ൺ​​ഗ്ര​​സി​​ന്‍റെ പ്ര​​ക​​ട​​ന​​പ​​ത്രി​​ക, രാ​​ഷ്​​​ട്രീ​​യ നി​​ല​​പാ​​ടു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ പോ​​സ്റ്റ​​ർ, സ്റ്റാ​​റ്റ​​സ്​ വി​​ഡി​​യോ, റീ​​ൽ​​സ്​ എ​​ന്നി​​വ സ്​​​റ്റേ​​റ്റ്​ സെ​​ൽ ത​​യാ​​റാ​​ക്കി താ​​ഴെ​​ത്ത​​ട്ടി​​ലേ​​ക്ക്​ കൈ​​മാ​​റു​​ന്നു. പാ​​ർ​​ട്ടി​​യു​​ടെ റി​​സ​​ർ​​ച്​ ആ​​ൻ​​ഡ്​ പോ​​ളി​​സി വി​​ഭാ​​ഗ​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ്​ ക​​ണ്ട​​ന്‍റു​​ക​​ൾ ത​​യാ​​റാ​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന, കേ​​ന്ദ്ര സ​​ർ​​ക്കാ​​റു​​ക​​ളു​​ടെ ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ൾ തു​​റ​​ന്നു​​കാ​​ട്ടു​​ന്നു. ഇ​​പ്പോ​​ൾ ഡി.​​സി.​​സി ത​​ല​​ത്തി​​ലും ഇ​​ൻ​​സ്റ്റ​​ഗ്രാം, എ​​ക്സ്, ഫേ​​സ്​​​ബു​​ക്ക്​ എ​​ന്നി​​വ​​യി​​ൽ പ്ര​​ത്യേ​​കം അ​​ക്കൗ​​ണ്ടു​​ക​​ളു​​ണ്ട്.സോ​​ഷ്യ​​ൽ മീ​​ഡി​​യയിൽ തരംഗമായി ബി.ജെ.പി

സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​യി​​ൽ ഏ​​റെ മു​​ന്നി​​ലു​​ള്ള ബി.​​ജെ.​​പി​​ക്ക്​ സം​​സ്ഥാ​​ന​​ത്ത്​ 20,000 ബൂ​​ത്തു​​ക​​ളി​​ൽ സോ​​ഷ്യ​​ൽ മീ​​ഡി​​യ ക​​ൺ​​വീ​​ന​​ർ​​മാ​​രു​​ണ്ട്​. നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ അ​​ഞ്ചും ലോ​​ക്സ​​ഭ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ പ​​ത്തും പേ​​ര​​ട​​ങ്ങു​​ന്ന ടീ​​മു​​ക​​ൾ സ​​ജീ​​വം. തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, കോ​​ഴി​​ക്കോ​​ട്​ എ​​ന്നി​​ങ്ങ​​നെ നാ​​ലു സോ​​ണു​​ക​​ളാ​​ക്കി പ്ര​​ത്യേ​​ക ടീ​​മു​​ക​​ൾ ഏ​​കോ​​പ​​നം നി​​ർ​​വ​​ഹി​​ക്കു​​ന്നു. സ്​​​റ്റേ​​റ്റ്​ ടീം ​​ത​​യാ​​റാ​​ക്കു​​ന്ന ക​​ണ്ട​​ന്‍റു​​ക​​ൾ പാ​​ർ​​ട്ടി ഗ്രൂ​​പ്പു​​ക​​ളി​​ലേ​​ക്ക്​ കൈ​​മാ​​റി പ്ര​​ചാ​​ര​​ണം ഉ​​റ​​പ്പി​​ക്കു​​ന്ന​​ത്​ സോ​​ൺ സം​​ഘ​​ങ്ങ​​ളാ​​ണ്. മോ​​ദി സ​​ർ​​ക്കാ​​റി​​ന്‍റെ ഭ​​ര​​ണ​​നേ​​ട്ട​​ങ്ങ​​ളാ​​ണ്​ സ്​​​റ്റേ​​റ്റ്​ ടീം ​​പ്ര​​ധാ​​ന​​മാ​​യും പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന്‍റെ ഭ​​ര​​ണ​​പ​​രാ​​ജ​​യ​​വും തു​​റ​​ന്നു​​കാ​​ട്ടു​​ന്നു.ലീ​​ഗി​​ന്റെ സൈ​​ബ​​ർ വ​​ള​​ണ്ടി​​യ​​ർ​​മാ​​ർ
സ്​​​റ്റേ​​റ്റ്​ മീ​​ഡി​​യ സെ​​ന്‍റ​​റി​​നു​ കീ​​ഴി​​ൽ മു​​സ്​​​ലിം​​ലീ​​ഗി​​ന്‍റെ​ സൈ​​ബ​​ർ വി​​ങ്​ സ​​ജീ​​വ​​മാ​​ണ്. ജി​​ല്ല, മ​​ണ്ഡ​​ലം, പ​​ഞ്ചാ​​യ​​ത്ത്, വാ​​ർ​​ഡ്​​​ത​​ല​​ങ്ങ​​ളി​​ലു​​ള്ള സോ​​ഷ്യ​​ൽ മീ​​ഡി​​യ വ​​ള​​ന്റി​​യ​​ർ​​മാ​​ർ വ​​ഴി​​യാ​​ണ്​ വി​​വ​​ര​​ങ്ങ​​ൾ താ​​ഴെ​​ത്ത​​ട്ടി​​ലേ​​ക്ക്​ ന​​ൽ​​കു​​ന്ന​​ത്. ഇ​​തി​​നു പു​​റ​​മെ​​യാ​​ണ്​ പ്ര​​ചാ​​ര​​ണ ഭാ​​ഗ​​മാ​​യി ലോ​​ക്സ​​ഭ മ​​ണ്ഡ​​ലം മു​​ത​​ൽ ബൂ​​ത്തു​​ത​​ലം വ​​രെ​​യു​​ള്ള സോ​​ഷ്യ​​ൽ മീ​​ഡി​​യ വി​​ങ്ങു​​ക​​ൾ.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള...

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു കൊളറാഡോ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു....

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും കണ്ടെയ്‌നര്‍ ലോറി...

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ്

ക്ഷേത്രത്തിൽ സ്ത്രീക്ക് നേരെ ഇറച്ചിയേറ് ഗൊരഖ്പുർ (ഉത്തർപ്രദേശ്):ഉത്തർപ്രദേശിലെ ഗൊരഖ്പുരി ഹനുമാൻ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചു...

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ...

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ സഹായം നൽകാൻ സിസ്റ്റർ ജോസിയ

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ...

Related Articles

Popular Categories

spot_imgspot_img