web analytics

‘ഇനി പരസ്യ പ്രതികരണം നടത്തരുത്’; വേടനെതിരായ പരാതിയിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ പാലക്കാട് നഗരസഭ കൗണ്‍സിലറും ബിജെപി നേതാവുമായ മിനി കൃഷ്ണകുമാർ നൽകിയ പരാതിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, എന്ത് അടിസ്ഥാനത്തിലാണ് എൻഐഎക്ക് പരാതി നൽകിയത് എന്ന് സംസ്ഥാന നേതൃത്വം വിലയിരുത്തി.

ഇനി വേടന്‍ പ്രശ്‌നത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനി കൃഷ്ണകുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് മിനി കൃഷ്ണകുമാർ പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് പാട്ടിലൂടെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി എൻഐഎയ്ക്കാണ് പരാതി നൽകിയത്.

വേടന്റെ ആദ്യ പാട്ടായ 5 വർഷം മുൻപ് പുറത്തിറങ്ങിയ ‘വോയ്സ് ഓഫ് വോയ്സ്‍ലെസി’ നെതിരെയാണ് പരാതി. രാജ്യം ഭരിക്കുന്നയാൾ കപട ദേശീയവാദിയാണെന്ന് ആയിരുന്നു പാട്ടിലെ വരികൾ. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

എൻഐഎയ്ക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും ആണ് മിനി കൃഷ്ണകുമാർ പരാതി നൽകിയത്. വേടന്റെ പശ്ചാത്തലം എന്താണെന്ന് അന്വേഷിക്കണമെന്നും ജാതിയുടെ അടിസ്ഥാനത്തിൽ സമൂഹത്തെ വേടൻ ഭിന്നിപ്പിക്കുകയാണെന്നും മിനി പരാതിയിൽ ആരോപിച്ചു.

കലാകാരൻ ഒരു ഇൻഫ്ലുവൻസറാണ്. സമൂഹത്തെ സ്വാധീനിക്കാൻ കലാകാരനു കഴിയും. ലക്ഷക്കണക്കിനു പേർ പാട്ട് ആസ്വദിക്കാനെത്തുമ്പോൾ പ്രധാനമന്ത്രിയെ മോശക്കാരനാക്കുക, ദേശവിരുദ്ധനാക്കുക, ജാതിയെ വിഭജിച്ച് പരസ്പരം കലഹിക്കുന്ന തരത്തിൽ സന്ദേശം നൽകുക എന്നിവയൊന്നും ശരിയായ രീതിയല്ല എന്നും മിനി പറഞ്ഞു.

എല്ലാ ജാതി വ്യവസ്ഥകൾക്കും അർഹിക്കുന്ന പരിഗണന നൽകുന്നുണ്ട്. ഇത്തരത്തിൽ ജാതീയമായ വേർതിരിവ് ഉണ്ടാക്കുന്നത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലാണെങ്കിലും അനുവദിച്ച് കൊടുക്കാൻ കഴിയില്ലെന്നും മിനി ചൂണ്ടിക്കാട്ടി.

ദിവസങ്ങൾക്ക് മുൻപ് കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ മധു വേടനെതിരെ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധു നടത്തിയ പരാമർശം.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

Other news

എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയവർക്ക് നേരെ വെടിയുതിർത്ത് കവർച്ച; 30 ലക്ഷം റിയാൽ തട്ടിയ യമനി പൗരന് വധശിക്ഷ

എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയവർക്ക് നേരെ വെടിയുതിർത്ത് കവർച്ച; 30 ലക്ഷം റിയാൽ...

ശബരിമലയിൽ നടന്നത് വൻ കൊള്ള! പ്രതികളെ രക്ഷിക്കാൻ പിണറായി സർക്കാർ ഒത്തുകളിക്കുന്നു; കേന്ദ്ര ഏജൻസി വരണമെന്ന് അമിത് ഷാ

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ പിടിച്ചുലയ്ക്കുന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി...

ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ്

ബിലാൽ അല്ല; ‘ബാച്ച്ലർ പാർട്ടി’ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അമൽ നീരദ് മലയാളികൾ...

കേരളത്തിൽ വിസ്മയമൊരുക്കി ഇന്ത്യയിലെ ഏറ്റവും വലിയ ആകാശപാത; കുതിച്ചുപായാൻ ഇനി ദിവസങ്ങൾ മാത്രം

കൊച്ചി: കേരളത്തിലെ ദേശീയപാത വികസനത്തിൽ വിസ്മയമായി മാറുന്ന അരൂർ-തുറവൂർ ആകാശപാത (Elevated...

നിയമസഭാ പോരിന് ഷാഫി പറമ്പിൽ നയിക്കുമോ? കെപിസിസി അമരത്തേക്ക് വടകര എംപി; കോൺഗ്രസിൽ വൻ അഴിച്ചുപണി

തിരുവനന്തപുരം: കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശകരമായ പോരാട്ടത്തിലേക്ക് നീങ്ങവെ, ഭരണത്തുടർച്ച ലക്ഷ്യമിടുന്ന...

Related Articles

Popular Categories

spot_imgspot_img