ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിൽ താറാവ്, കോഴി, കാട എന്നിവയുടെ വിപണനവും നീക്കവും നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. (Bird flu: Local ban in Alappuzha on sale of duck and chicken meat and eggs)
കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ഗ്രാമ പഞ്ചായത്തുകളിലാണ് ജൂൺ 12 വരെ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവിറക്കിയത്.
മുൻകരുതലിന്റെ ഭാഗമായാണ് നടപടി. രോഗ നിരീക്ഷണ മേഖലയിലേക്ക് താറാവ്, കോഴി, കാട മറ്റു വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവ മറ്റു പ്രദേശങ്ങളിൽ നിന്നു കൊണ്ടു വരുന്നതിനും കൊണ്ടു പോകുന്നതിനും കർശനമായ വിലക്കുണ്ട്. പൊലീസ്, ആർടിഒ എന്നിവരുമായി ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് പരിശോധന നടത്തുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
മുഹമ്മ പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയത്. സാമ്പിളുകൾ പരിശോധനക്കയിച്ചിരുന്നു. ഫലം പോസിറ്റീവായതോടെയാണ് കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
Read More: സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തിയാൽ കർശന നടപടി; ആവർത്തിച്ച് വീണ ജോർജ്