നാല് വര്‍ഷത്തിന് ശേഷം രാജ്യത്ത് പക്ഷിപ്പനി മരണം; രണ്ടു വയസ്സുകാരിക്ക് രോഗം ബാധിച്ചത് വേവിക്കാത്ത ഇറച്ചി കഴിച്ചതിനെ തുടർന്ന്

ആന്ധ്രപ്രദേശിലെ പള്‍നാഡു ജില്ലയില്‍ രണ്ടു വയസ്സുകാരി പക്ഷിപ്പനി ബാധിച്ച് മരിച്ചു.
നാലു വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായിട്ടാണ് പക്ഷിപ്പനി മരണം സ്ഥിരീകരിച്ചത്. പക്ഷിപ്പനി ലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 16 ന് മംഗളഗിരിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.

വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്ക് H5N1 വൈറസ് (പക്ഷിപ്പനി) ബാധിക്കുകയായിരുന്നു. ഫെബ്രുവരി 27-നാണ് പെണ്‍കുട്ടി പച്ച ഇറച്ചി കഴിച്ചത്.
മാതാപിക്കളാണ് കുട്ടിക്ക് വേവിക്കാത്ത ഇറച്ചി നല്‍കിയതെന്നാണ് വിവരം.

2003-ല്‍ രാജ്യത്താകമാനം പക്ഷിപ്പനി ബാധയുണ്ടായതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയ ശേഷം ഇന്ത്യയിലുണ്ടാകുന്ന രണ്ടാമത്തെ ഇതുമായി ബന്ധപ്പെട്ട മരണമാണിത്. 2021-ല്‍ എയിംസില്‍ 11 വയസ്സുകാരനായ ആണ്‍കുട്ടി മരിച്ചതാണ് ആദ്യ സംഭവം.

പാചകം ചെയ്യുന്നതിനിടെ കുട്ടി ആവശ്യപ്പെട്ടപ്പോള്‍ അമ്മ വായില്‍വെച്ച് കൊടുത്തു. കുട്ടി ഇത് ചവച്ചിരുന്നതായും പിതാവ് വെളിപ്പെടുത്തി. എച്ച് 5 എന്‍ 1 വൈറസ്ബാധ മൂലമാണ് മരണം സംഭവിച്ചതെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ഐസിഎംആര്‍ എന്നിവര്‍ സ്ഥിരീകരിച്ചു.

രണ്ടു ദിവസത്തിന് ശേഷം കുട്ടിക്ക് കടുത്ത പനിയും അതിസാരവും പിടിപ്പെട്ടു. മാര്‍ച്ച് നാലിന് കുട്ടിയെ എയിംസില്‍ അഡ്മിറ്റ് ചെയ്തു. മാര്‍ച്ച് ഏഴിന് ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദേശ പ്രകാരം മൂക്കില്‍നിന്നും തൊണ്ടയില്‍നിന്നും സാമ്പിളുകളെടുത്ത് പരിശോധനയ്ക്കയച്ചു. എന്നാല്‍ മാര്‍ച്ച് 16ന് കുട്ടി മരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

ചുമട്ടുതൊഴിലാളിയുടെ 5000 രൂപ കവർന്നു

ചുമട്ടുതൊഴിലാളിയുടെ 5000 രൂപ കവർന്നു താമരശ്ശേരി: ചുമട്ടുതൊഴിലാളിയോട് പരിചയം നടിച്ച് എടിഎം കാർഡ്...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ!

നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ! ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിൽ മുല്ലപ്പൂ കൈവശം...

Related Articles

Popular Categories

spot_imgspot_img