തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നടുറോഡിൽ ബൈക്ക് അഭ്യാസം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ലോകമലേശ്വരം ഓളിപ്പറമ്പിൽ ഷെബിൻ ഷാ എന്ന യുവാവിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പിടികൂടിയതിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെ ചില്ലും,വാതിലും അടിച്ചു തകർത്തു.
പടാകുളം പെട്രോൾ പമ്പിന് സമീപമായിരുന്നു യുവാവ് ബൈക്ക് അഭ്യാസം നടത്തിയത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവാവിനെ റിമാൻഡ് ചെയ്തു.