ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നാണ് ഗൂഗിള്‍ മാപ്പ്. കഴിഞ്ഞ വർഷം ഡിസംബറില്‍, ക്ലൗഡിന് പകരം ഉപകരണത്തില്‍ ഉപയോക്താക്കളുടെ ഡാറ്റ സംഭരിക്കാൻ കമ്ബനി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ഗൂഗിൾ മാപ്പിൽ പുതിയ മാറ്റം വന്നിരിക്കുകയാണ്. ഈ മാറ്റം ഇപ്പോള്‍ ലോകമെമ്ബാടുമുള്ള ഗൂഗിള്‍ മാപ്‌സ് ഉപയോക്താക്കള്‍ക്ക് ബാധകമാണ്. ലൊക്കേഷൻ ഹിസ്റ്ററി ഡാറ്റ സ്റ്റോറേജ് മാറുന്നതോടെ, ഉപയോക്താക്കള്‍ക്ക് അവരുടെ ലൊക്കേഷൻ ഡാറ്റയില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും.
എന്താണ് ഗൂഗിള്‍ മാപ്പിലെ പുതിയ മാറ്റം ?
ഗൂഗിള്‍ മാപ്പിലെ ലൊക്കേഷൻ ഹിസ്റ്ററി ഇനി ‘ടൈംലൈൻ’ എന്ന് അറിയപ്പെടും. ഇതിലെ ഡാറ്റ ഇപ്പോള്‍ യാത്രകള്‍, സ്ഥലങ്ങള്‍, നഗരങ്ങള്‍, രാജ്യങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. ഒരു പ്രത്യേക ഗതാഗത മാർഗ്ഗത്തില്‍ (ഉദാഹരണത്തിന് ഒരു വെഹിക്കിളിൽ ഒരു സ്ഥലത്തേക്ക് ) ഉപയോക്താക്കള്‍ എത്ര ദൂരം സഞ്ചരിച്ചുവെന്ന് പറയുന്നതിന് ഗൂഗിള്‍ സ്ഥിതിവിവര കണക്കുകളും സൃഷ്ടിക്കും.
ഗൂഗിള്‍ മാപ്‌സിലെ ടൈംലൈൻ അല്ലെങ്കില്‍ ലൊക്കേഷൻ ഹിസ്റ്ററി ഡാറ്റ ഇനി വെബ് പതിപ്പില്‍ ലഭ്യമാകില്ലെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. നിങ്ങളുടെ ടൈംലൈനില്‍ കാണിച്ചിരിക്കുന്ന ഡാറ്റ നിങ്ങളുടെ ഉപകരണത്തില്‍ നിന്ന് നേരിട്ട് വരുന്നതിനാല്‍, നിങ്ങളുടെ കമ്ബ്യൂട്ടറിലെ മാപ്‌സില്‍ ടൈംലൈൻ ഫീച്ചർ ലഭ്യമാകില്ല.
ഈ അടുത്താണ് ഗൂഗിള്‍ ഒരു പ്രധാന ഫീച്ചർ ആയ ഇവി ചാർജിംഗ് സ്റ്റേഷൻ ഫീച്ചർ കൊണ്ടുവന്നത്. ആൻഡ്രോയിഡ് ആപ്പില്‍, സ്‌ക്രീനിൻ്റെ മുകളിലുള്ള മെയിൻ സേർച്ച് ബാറിന് താഴെയുള്ള ഫില്‍ട്ടർ ബട്ടണില്‍ ടാപ്പ് ചെയ്‌താല്‍ നിങ്ങള്‍ക്ക് സമീപത്തുള്ള ചാർജിംഗ് സ്റ്റേഷനുകള്‍ കാണാൻ കഴിയുന്ന ഫീച്ചർ ആണ് ഇവി ചാർജിംഗ് സ്റ്റേഷൻ ഫീച്ചർ. ഇത് ആളുകൾ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു.
Read also: ‘ലിറ്റിൽ ഹാർട്സിന് ‘ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്; കാരണങ്ങൾ തുറന്നുപറയാനാകില്ലെന്ന് സാന്ദ്ര തോമസ്









