പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രോടേം സ്പീക്കറായി ഭർതൃഹരി മഹത്താബ് സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കറാക്കാത്തതിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നതിനിടെയാണ് മഹത്താബിൻറെ സത്യപ്രതിജ്ഞ നടന്നത്. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവിന് ഒപ്പമാണ് മഹത്താബ് പാർലമെൻറിലെത്തിയത്. (BJP MP Bhartruhari Mahtab takes oath as pro-tem Speaker of the 18th Lok Sabha)
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലി കൊടുത്തു. 11മണിയോടെയായിരിക്കും പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുക. ഇന്നും നാളെയും എംപിമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. തുടർന്നായിരിക്കും എംപിമാരുടെ സത്യപ്രതിജ്ഞ.
Read More: രണ്ടാമന് പകരക്കാരനായി എത്തിയ പുതിയ മന്ത്രിക്ക് ഇരിപ്പിടം രണ്ടാം നിരയിൽ
Read More: ഇനി ആശംസ പോലും വേണ്ട; കമന്റ് ബോക്സ് പൂട്ടി താരദമ്പതികൾ
Read More: കൊടും ചൂട്; ഹജ്ജിനെത്തിയ 1301 തീർഥാടകർക്ക് ദാരുണാന്ത്യം; മരിച്ചവരേറെയും അനുമതിയില്ലാതെ നടന്നെത്തിയവർ