ദില്ലി : പതിറ്റാണ്ടുകൾ പഴക്കമുള്ള ക്രിമിനൽ നിയമങ്ങൾ മാറ്റി കേന്ദ്ര സർക്കാർ കൊണ്ട് വന്ന 3 ബില്ലുകൾ അപ്രതീക്ഷിതമായി പിൻവലിച്ചു. എന്തിനാണ് പിൻവലിച്ചതെന്ന് വ്യക്തമല്ല. ഗൗരവപരമായ നിയമപ്രശ്നങ്ങൾ പരിഹരിച്ച് പുതിയ ബില്ലുകൾ കൊണ്ട് വരാനാണ് നീക്കമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് പിന്‍വലിച്ചത്. സുപ്രസിദ്ധമായ ഇന്ത്യൻ പീനൽ കോഡ് എന്ന പ്രയോഗം തന്നെ പൂർണമായും മാറ്റി ഭാരതീയ ന്യാസ സംഹിത എന്ന പ്രയോഗത്തിലേയ്ക്ക് കൊണ്ട് വരുന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ നീക്കം.1898ലെ ഇന്ത്യന്‍ ശിക്ഷാനിയമം,
1860ലെ ക്രിമിനല്‍ നടപടിച്ചട്ടം,1872ലെ ഇന്ത്യന്‍ തെളിവ് നിയമം എന്നിവയാണ് പുതിയ ബിൽ നിയമം ആകുന്നതോടെ റദാക്കുന്നത്. ഓഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തെ നിയമം മാറ്റുന്നു എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത്.
പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഭേദഗതികളോടെ പുതിയ ബില്ലുകൾ തയ്യാറാക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ ബിൽ പിൻവലിക്കാനുള്ള പ്രമേയം അവതരിപ്പിക്കും.
ബ്രിട്ടീഷ് കാലഘട്ടത്തിലെ മൂന്ന് നിയമങ്ങൾക്ക് പകരമായാണ് മൺസൂൺ സമ്മേളനത്തില്‍ ബില്ലുകള്‍ പാർലമെന്റിൽ അവതരിപ്പിച്ചത്. മൂന്ന് ബില്ലുകളും വിലയിരുത്തലിനായി പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്ക് കൈമാറുകയും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവാഹേതര ലൈംഗിക ബന്ധവും സ്വവര്‍ഗലൈംഗികതയും ക്രിമിനല്‍ കുറ്റമാക്കണമെന്ന നിര്‍ദേശം ഭാരതീയ ന്യായ സംഹിതാ ബില്ലില്‍ പാര്‍ലമെന്ററി സമിതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് വിവരം.